
പത്തനംതിട്ട: അടൂരിലെ സംഘര്ഷങ്ങളില് ബലാത്സംഗ കേസുകളിലെ പ്രതി രാഹുല് മാങ്കൂട്ടത്തില് ഉള്പ്പെട്ടതില് പത്തനംതിട്ട കോണ്ഗ്രസില് ഭിന്നത. രാഹുല് മാങ്കൂട്ടത്തിലിനെ തള്ളി കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രംഗത്തെത്തി. രാഹുലിന് പാര്ട്ടി ഒരു പരിഗണനയും നല്കുന്നില്ലെന്നാണ് അടൂര് ബ്ലോക്ക് പ്രസിഡന്റ് ആബിദ് ഷെഹീമിന്റെ പ്രതികരണം.
രാഹുല് മാങ്കൂട്ടത്തിലിനെ പാര്ട്ടി പുറത്താക്കിയതാണ്. പാര്ട്ടിയുമായി രാഹുലിന് ഒരു ബന്ധവുമില്ല. രാഹുല് സംഘര്ഷ സ്ഥലത്ത് പോയത് സുഹൃത്തുക്കളുമായി ആയിരിക്കും. പാര്ട്ടിക്ക് അതില് യാതൊരു ബന്ധവുമില്ലെന്നും കെപിസിസി പ്രസിഡന്റ് അയാളെ പുറത്താക്കിയതാണെന്നും ബ്ലോക്ക് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. എന്നാല് രാഹുല് മാങ്കൂട്ടത്തില് കോണ്ഗ്രസ് നേതാവ് ആണെന്നും മുമ്പ് നടപടി എടുത്തത് കെപിസിസി ആണെന്നും ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില് നേരത്തെ പ്രതികരിച്ചിരുന്നു.
അതേസമയം സംഘം ഇടിവളകൊണ്ട് ഇടിക്കുകയും കമ്പ് കൊണ്ടടിക്കുകയും ചവിട്ടുകയും ചെയ്തുവെന്നും ആരോപിക്കുന്നു. ഇതിന് പിന്നാലെ രാഹുല് മാങ്കൂട്ടത്തിലിനും ഡിവൈഎഫ്ഐ പ്രവര്ത്തകരുടെ മര്ദ്ദനം ഏറ്റിരുന്നു. രാഹുല് മാങ്കൂട്ടത്തിലിനെയും സുഹൃത്തിനെയും ഡിവൈഎഫ്ഐ - എസ്എഫ്ഐ പ്രവര്ത്തകര് മര്ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.







Comments