
കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പര് അപകടത്തില് പ്രതിയെ സംരക്ഷിക്കാന് പൊലീസ് ഒത്തുകളിക്കുന്നു എന്ന ആരോപണങ്ങള്ക്കിടെ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയില് വാങ്ങും. ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. സുഹൈലിനെതിരെ എക്സൈസും മോട്ടോര് വാഹന വകുപ്പും നടപടി തുടങ്ങിയിട്ടുണ്ട്. ലൈസന്സ് റദ്ദാക്കും.
പൊലീസിന്റെ റിപ്പോര്ട്ട് കിട്ടുന്നത് അനുസരിച്ചായിരിക്കും സുഹൈല് സജീവിന്റെ ലൈസന്സ് റദ്ദാക്കാനുള്ള നടപടിയുമായി മോട്ടോര് വാഹന വകുപ്പ് നീങ്ങുക. വിവാദങ്ങള്ക്കിടെ സുഹൈല് സജീവിനെ കസ്റ്റഡിയില് ലഭിക്കാനായി അങ്കമാലി മജിസ്ട്രേറ്റ് കോടതിയില് പൊലീസ് നല്കിയ അപേക്ഷ പരിഗണിക്കും. പ്രതി നല്കിയ ജാമ്യാപേക്ഷ നാളെ അങ്കമാലി മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.
പ്രായപൂര്ത്തിയാകാതെ ബാറില് കയറി മദ്യപിച്ചതിനാണ് സുഹൈലിനെതിരെ എക്സൈസും കേസെടുക്കുക. മൂന്ന് പേര് ദാരുണമായി കൊല്ലപ്പെട്ട മിനി കൂപ്പര് അപകടത്തില് പണവും സ്വാധീനവുമുള്ള പ്രതി സുഹൈല് സജീവിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ് തുടക്കം മുതല് നടക്കുന്നതെന്നാണ് പൊലീസിനെതിരെയുള്ള മരിച്ചവരുടെ കുടുംബാഗങ്ങളുടെ ആരോപണം.
കേസ് അട്ടിമറിക്കാന് ശ്രമം നടക്കുന്നെന്ന ആക്ഷേപവും ശക്തമാണ്. പ്രതിപക്ഷം ഇക്കാര്യം ഇന്ന് സഭയില് ഉന്നയിക്കും. കേസ് അട്ടിമറിക്കാന് ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ആരോപിച്ചു. എന്നാല് എഫ്ഐആര് എന്നത് പ്രാഥമിക രേഖമാത്രമാണ്. തുടര് അന്വേഷണത്തിലാണ് സുഹൈല് സജീവിന്റെ പേര് പ്രതി സ്ഥാനത്ത് ചേര്ത്തതെന്നും മദ്യപിച്ചെന്ന് വൈദ്യപരിശോധനയില് തെളിഞ്ഞതിനുശേഷം നടപടിയുണ്ടായിയെന്നും പൊലീസ് അറിയിച്ചു.
18 നും 21 നും ഇടയില് പ്രായമുള്ള പ്രതിയെ കോടതിയാണ് നിയമ പ്രകാരം ബോസ്റ്റല് സ്കൂളിലേക്ക് റിമാന്ഡ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കുന്നു. പ്രതികളെ ഒരു തരത്തിലും സംരക്ഷിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി.







Comments