More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഡൽഹി ക്ലബ്ബിൽ യുവാവിനെ തല്ലിക്കൊന്നു; മാനേജറുടെ ഭാര്യയുടെ മേൽ ബിയർ വീണത് പ്രകോപനമായി; മർദ്ദിച്ചത് ഒരു മണിക്കൂറിലേറെ!

Authored by Web Desk | Last updated: 14 Oct 2026, 9:26 AM | 2 min read

Print

നോർത്ത് ഡൽഹിയിലെ സരായ് രോഹില്ലയിൽ പിറന്നാൾ ആഘോഷത്തിനിടയിൽ ക്ലബ്ബ് മാനേജറുടെ ഭാര്യയുടെ മേൽ അബദ്ധത്തിൽ ബീർ വീണതിനെത്തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ മർദ്ദനത്തിനിരയാക്കി കൊന്നു.

ഡൽഹി ക്ലബ്ബിൽ യുവാവിനെ തല്ലിക്കൊന്നു; മാനേജറുടെ ഭാര്യയുടെ മേൽ ബിയർ വീണത് പ്രകോപനമായി; മർദ്ദിച്ചത് ഒരു മണിക്കൂറിലേറെ!
ന്യൂഡൽഹി: നോർത്ത് ഡൽഹിയിലെ സരായ് രോഹില്ലയിൽ പിറന്നാൾ ആഘോഷത്തിനിടയിൽ ക്ലബ്ബ് മാനേജറുടെ ഭാര്യയുടെ മേൽ അബദ്ധത്തിൽ ബീർ വീണതിനെത്തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ മർദ്ദനത്തിനിരയാക്കി കൊന്നു. രഘുബീർ നഗറിലെ ജെ.ജെ. കോളനിയിൽ താമസിക്കുന്ന ദൽജീത് സിംഗ് എന്ന 29 കാരനായ കാർ ഡ്രൈവറെ മാനേജറും ഭാര്യയും മൂന്ന് ബൗൺസേഴ്സും ചേർന്ന് തല്ലിക്കൊലപ്പെടുത്തിയതായാണ് ആരോപണം.

ഞായറാഴ്ച പുലർച്ചെയാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം ക്ലബ്ബിലെത്തിയതായിരുന്നു യുവാവ്. ക്ലബ് മാനേജറുടെ ഭാര്യയുടെ പിറന്നാൾ ആഘോഷത്തിനിടയിൽ അവരുടെ മേൽ ബീർ വീണതാണ് തർക്കത്തിനും സംഘർഷത്തിനും കാരണമായത്. സംഭവത്തിന് പിന്നാലെ ക്ലബ് മാനേജർ, അദ്ദേഹത്തിന്റെ ഭാര്യ, ഒരു ബൗൺസർ ഉൾപ്പെടെ അഞ്ച് പേരെ മണിക്കൂറുകൾക്കകം പോലീസ് അറസ്റ്റ് ചെയ്തു.

നോർത്ത് ഡൽഹിയിലെ ഇന്ദർലോക്, ന്യൂ രോതക് റോഡിലുള്ള ക്ലബ്ബിലേക്ക് ഒക്ടോബർ 11-ന് പുലർച്ചെ 3.30-ഓടെയാണ് ദൽജിത് തന്റെ അഞ്ച് സുഹൃത്തുക്കളായ പവൻ, അർബാസ് അലി, അശു, ടിനു, ഗൗതം എന്നിവർക്കൊപ്പം എത്തിയത്. തർക്കത്തിനിടയിൽ ദൽജീതിനെയും സുഹൃത്തുക്കളെയും ക്ലബ് ജീവനക്കാർ മർദ്ദിക്കുകയായിരുന്നു. തുടർന്ന് സംഘം രഘുബീറിലുള്ള സ്വന്തം വീടുകളിലേക്ക് മടങ്ങി. വീട്ടിലെത്തിയ ശേഷം ദൽജീത് ഛർദ്ദിക്കുകയും ഉറങ്ങാൻ കിടക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.

ഞായറാഴ്ച ഉച്ചയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. തുടർന്ന് ഭാര്യ പൂജ അദ്ദേഹത്തെ ഖ്യാലയിലെ ഗുരു ഗോബിന്ദ് സിംഗ് ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. തുടർന്ന് ഞായറാഴ്ച വൈകിട്ട് 6.52-ഓടെ പോലീസിന് പിസിആർ കോൾ ലഭിച്ചു. തുടർന്ന് ആശുപത്രിയിൽ നിന്ന് വിവരമറിഞ്ഞ പോലീസ് സംഭവസ്ഥലത്തെത്തി സാഹചര്യങ്ങൾ പരിശോധിച്ചു. സിസിടിവി ക്യാമറകളിൽ മർദ്ദന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

പോലീസ് അറസ്റ്റ് ചെയ്ത അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്: ഗസ്റ്റ് ഓർഗനൈസറായ ദിലാവർ എന്ന ഹസ്നൈൻ, ക്ലബ് മാനേജറായ സണ്ണി എന്ന ഗൗരവ്, പ്രധാന ഗേറ്റിൽ എൻട്രി പരിശോധനയുടെ ചുമതലയുണ്ടായിരുന്ന ശർവൻ കുമാർ, ബൗൺസർ വികാസ് ബാൽയാൻ, ക്ലബ് മാനേജറുടെ ഭാര്യയും പിറന്നാൾ ആഘോഷിച്ചവളുമായ ഹർഷിത എന്നിവരാണ് പിടിയിലായത്. ദൽജീതിനെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടയിൽ ശർവൻ കുമാർ അയാളെ മർദ്ദിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ ആരോപിച്ചു.

ഡ്രൈവറായി ജോലി ചെയ്തിരുന്ന ദൽജീത് തന്റെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നുവെന്ന് ഒരു സുഹൃത്ത് പറഞ്ഞു. ഭാര്യയും എട്ട് വയസ്സുള്ള മകനും ഇളയ സഹോദരനുമാണ് അദ്ദേഹത്തിനുള്ളത്. ക്ലബ്ബിലുണ്ടായിരുന്ന ദൽജീതിന്റെ സുഹൃത്തുക്കളിൽ ഒരാളായ ടിനു പറയുന്നത്, തങ്ങൾ സന്തോഷത്തോടെ ആഘോഷിക്കുന്നതിനിടയിൽ അബദ്ധത്തിൽ മാനേജറുടെ ഭാര്യയുടെ മേൽ ബീർ വീഴുകയായിരുന്നു എന്നാണ്.

വയറിലും കാലുകളിലും തലയിലും ദൽജീതിന് മർദ്ദനമേറ്റതായി മറ്റൊരു സുഹൃത്ത് ആരോപിച്ചു. ഇത് കണ്ടു തങ്ങൾ ഇടപെടാൻ ശ്രമിച്ചു. എന്നാൽ ബൗൺസർമാർ കൂടി സംഘർഷത്തിൽ പങ്കുചേർന്നതോടെ സ്ഥിതി കൂടുതൽ വഷളായി. ഹർഷിത ദൽജീതിന്റെ മുടിയിൽ പിടിച്ച് കുപ്പി കൊണ്ട് ആക്രമിച്ചതായും അദ്ദേഹം ആരോപിച്ചു.അവർ ഏകദേശം ഒരു മണിക്കൂറോളം ഞങ്ങളെ തല്ലിചതച്ചു,” ടിനു ആരോപിച്ചു. തങ്ങളിൽ മൂന്ന് പേരെ ഒരു മുറിയിൽ പൂട്ടിയിട്ട് 30 മുതൽ 40 മിനിറ്റ് വരെ മർദ്ദിച്ചതായും അദ്ദേഹം പറഞ്ഞു. വടികൾ കൊണ്ടും കൈകൾ കൊണ്ടുമാണ് സംഘത്തെ ആക്രമിച്ചത്. പ്രതികളിൽ ഒരാൾ തോക്ക് പുറത്തെടുത്ത് തങ്ങളെ ഭീഷണിപ്പെടുത്തിയതായും ടിനു ആരോപിച്ചു.

Tags

  • delhi club murder
  • crime
  • beer spilling

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പിണറായി വിജയനും മകളും പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി ; കൊല്ലം ജില്ലാക്കമ്മറ്റിയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിനിധികള്‍

പിണറായി വിജയനും മകളും പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി ; കൊല്ലം ജില്ലാക്കമ്മറ്റിയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിനിധികള്‍

മിനി കൂപ്പറിടിച്ച് 3 പേര്‍ മരിച്ച കേസ്: ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്

മിനി കൂപ്പറിടിച്ച് 3 പേര്‍ മരിച്ച കേസ്: ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്

എം.സി. മായിന്‍ ഹാജി പുതിയ ചെയര്‍മാന്‍ ; സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു

എം.സി. മായിന്‍ ഹാജി പുതിയ ചെയര്‍മാന്‍ ; സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു

നേഹാബോറയെ ഡല്‍ഹിപോലീസ് വിട്ടയച്ചു ; അഭിജിത് ദീപ്‌കേയെ കോടതിയില്‍ ഹാജരാക്കാന്‍ നീക്കം

നേഹാബോറയെ ഡല്‍ഹിപോലീസ് വിട്ടയച്ചു ; അഭിജിത് ദീപ്‌കേയെ കോടതിയില്‍ ഹാജരാക്കാന്‍ നീക്കം

ദിപ്കെയും നേഹ ബോറയും  കസ്റ്റഡിയിൽ; നേഹയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി സഹായികളുടെ ആരോപണം

ദിപ്കെയും നേഹ ബോറയും കസ്റ്റഡിയിൽ; നേഹയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി സഹായികളുടെ ആരോപണം

photo- BGNES

അര്‍ബുദചികിത്സയ്ക്കിടെ ആശുപത്രിജീവനക്കാർക്ക് കുർബാന അർപ്പിച്ച് ലിയോ മാർപ്പാപ്പ

Comments