
ബോളിവുഡ് താരം സിദ്ധാർഥ് മൽഹോത്രയ്ക്ക് കാലിന് പരിക്ക്. മെഡിക്കൽ വാക്കിംഗ് ബൂട്ടിൽ തന്റെ കാലിന്റെ ചിത്രം നടൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ പരിക്കിന്റെ കൃത്യമായ കാരണം വ്യക്തമാക്കിയിട്ടില്ല.
തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സിദ്ധാർഥ് പരിക്കിന്റെ വിവരം പങ്കുവെച്ചത്. ആശുപത്രിയുടെ ഇമോജിയോടൊപ്പം "ഞാൻ 'ബ്രേക്ക് എ ലെഗ്' കുറച്ചുകൂടി ഗൗരവമായി എടുത്തു" എന്ന രസകരമായ വരികളോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. പരിക്കേറ്റ കാലിനും കണങ്കാലിനും ആവശ്യമായ പിന്തുണയും സംരക്ഷണവും നൽകാനാണ് മെഡിക്കൽ വാക്കിംഗ് ബൂട്ട് സാധാരണയായി ഉപയോഗിക്കുന്നത്.

അതേസമയം തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് സിദ്ധാർഥ് മൽഹോത്രയും ഭാര്യയും നടിയുമായ കിയാര അദ്വാനിയും. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും ഈ സന്തോഷവാർത്ത സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. 2025-ൽ ജനിച്ച സരായയാണ് ഇവരുടെ ആദ്യത്തെ മകൾ.







Comments