
തിരുവനന്തപുരം: സിഎംആര്എല്- എക്സാലോജിക് കേസില് അന്വേഷണത്തിന്റെ മേല്നോട്ട ചുമതല വിജലന്സ് ഐജിയ്ക്ക്. മുന് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിയായ മാസപ്പടിക്കേസിന്റെ ചുമതല എസ്പി ഇ.എല്. സുരേഷിനാണ്. മുന്മന്ത്രി മുഹമ്മദ് റിയാസ് പ്രതിയായ കുഴല്പ്പണ ഇടപാട് സംബന്ധിച്ച കേസ് എസ്.പി. ബാലകൃഷ്ണനാണ് അന്വേഷണ ചുമതല. രണ്ടു കേസുകളുടേയും മേല്നോട്ട ചുമതല നിര്വ്വഹിക്കുക വിജിലന്സ് ഐജിയാണ്. ഇക്കാര്യത്തിലുള്ള ഉത്തരവ് പുറത്തിറങ്ങിയിരിക്കുകയാണ്.
മാസപ്പടിക്കേസില് രണ്ടു കേസുകളാണ് വിജിലന്സ് എഫ്.ഐ.ആര്. ഇട്ടിരിക്കുന്നത്. ആദ്യത്തെ കേസ് പിണറായി വിജയന് ഉള്പ്പെട്ട കൈക്കൂലിക്കേസാണ്. സിഎംആര്എല്ലില് നിന്നും എക്സാലോജിക്കിന്റെ പേരില് വീണ ടി പണം കൈപ്പറ്റിയത് പിണറായിക്കുള്ള കൈക്കൂലിയാണെന്നാണ് എഫ്ഐആറില് പറയുന്നത്. ഈ കേസില് ഒന്നാംപ്രതി പിണറായി വിജയനും രണ്ടാംപ്രതി വീണ ടി യുമാണ്. രണ്ടാമത്തെ കേസ് പി.എ. മുഹമ്മദ് റിയാസിനെതിരേയുള്ള കള്ളപ്പണ ഇടപാടാണ്. ഇതിലും രണ്ടാംപ്രതി വീണ.ടി.യാണ്.
കഴിഞ്ഞദിവസമാണ് വിജിലന്സ് ഹൈക്കോടതി സിംഗിള്ബഞ്ചിന്റെ നിര്ദേശപ്രകാരം കേസെടുത്തത്. ഇക്കാര്യത്തില് ഹൈക്കോടതി സിംഗിള്ബഞ്ച് ഉത്തരവിനെതിരേ പിണറായി റിട്ട്ഹര്ജി നല്കിയിട്ടുണ്ട്. അന്വേഷണത്തില് വിജിലന്സ് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് രേഖകള് ആവശ്യപ്പെട്ടിട്ടുണ്ട്. പണമിടപാട് രേഖകള് ആവശ്യപ്പെട്ടാണ് വിജിലന്സ് കത്തയച്ചിരിക്കുകയാണ്. ഇ.ഡി. ഇവരില് നിന്നും എടുത്ത മൊഴിയുടെ വിശദാംശങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. ഇ ഡി പിടിച്ചെടുത്ത രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്.
രേഖകളുടെ പരിശോധന പൂര്ത്തിയാക്കിയ ശേഷമായിരിക്കും പ്രതികളുടെ ചോദ്യം ചെയ്യല്. സിഎംആര്എല്-എക്സാലോജിക് ഇടപാടില് പിണറായി വിജയന് കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നാണ് വിജിലന്സ് എഫ്ഐആറില് പറയുന്നത്. പിണറായി വിജയന്, വീണ, ശശിധരന് കര്ത്ത എന്നിവര് കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നും. വ്യക്തിതാല്പര്യങ്ങള്ക്കായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്ഐആറിലുണ്ട്.
വിജിലന്സ് കേസിനെതിരെ റിയാസും വീണയും ഉള്പ്പെടെയുള്ളവര് സമര്പ്പിച്ച അപ്പീല് ഹൈക്കോടതി ഇന്നലെ പരിഗണിച്ചിരുന്നു. എന്നാല് എഫ്ഐആര് അടിയന്തരമായിസ്റ്റേ ചെയ്യാന് കോടതി വിസമ്മതിക്കുകയായിരുന്നു. പ്രത്യേക അനുമതിക്ക് ശേഷമേ സ്റ്റേ ആവശ്യം പരിഗണിക്കാനാകൂ എന്നാണ് ഡിവിഷന് ബെഞ്ച് വ്യക്തമാക്കിയത്.







Comments