
സ്ട്രാവഞ്ചര്: നോര്വീജിയന് ക്ലബ്ബ് വൈക്കിംഗ് ചരിത്രനേട്ടം കുറിച്ച യുവേഫാ ചാംപ്യന്സ് ലീഗില് ആറുതവണ ചാമ്പ്യന്മാരായ ബയേണ് മ്യൂണിക്കിനെ സമനിലയില് തളച്ചു. ഇരു ടീമുകളും മൂന്ന് ഗോള് വീതം കുറിച്ച മത്സരത്തില് ബയേണ് താരം ഇംഗ്ളണ്ടിന്റെ ഹാരികെയ്ന് ഇരട്ടഗോളുകള് നേടി. ആദ്യപകുതിയില് രണ്ടുഗോളുകള്ക്ക് മുന്നിലായിരുന്നു വൈക്കിംഗ്.
ആദ്യ പകുതിയില് 2-0 ന് മുന്നിലായിരുന്ന വൈക്കിങ്ങിനെതിരെ ഹാരി കെയിന്റെ ഇരട്ട ഗോളുകളിലൂടെയും ലൂയിസ് ഡയസിന്റെ ഗോളിലൂടെയും ബയേണ് തിരിച്ചടിച്ചെങ്കിലും, 90-ാം മിനിറ്റില് ഹെര്മാന് ഹൗഗന് നേടിയ ഗോളിലൂടെ വൈക്കിങ് മത്സരം സമനിലയിലാക്കുകയായിരുന്നു. രണ്ട് മഞ്ഞ കാര്ഡുകള് കണ്ട് മൈക്കല് ഒലിസെ പുറത്തായിട്ടും ജയം നേടാനായില്ല.
2018-ല് നോര്വേയിലെ രണ്ടാം ഡിവിഷനില് കളിച്ചിരുന്ന വൈക്കിങ്, മത്സരത്തിന്റെ ആദ്യ പകുതിയില് രണ്ട് ഗോളുകള് നേടി ലീഡ് ഉയര്ത്തിയിരുന്നു. തുടര്ന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന് ഹാരി കെയിന് നേടിയ പെനാല്റ്റിയും ഹെഡര് ഗോളും ബയേണിനെ ഒപ്പമെത്തിച്ചു. ലൂയിസ് ഡയസിലൂടെ ബയേണ് ലീഡ് നേടിയെങ്കിലും, തൊട്ടുപിന്നാലെ ഒലീസേ ചുവപ്പ്കാര്ഡ് കണ്ട് പുറത്തായി.
പത്തുപേരായി ചുരുങ്ങിയ ബയേണിനെതിരെ വീണ്ടും ആക്രമിച്ചു കളിച്ച വൈക്കിങ്, പകരക്കാരനായി ഇറങ്ങിയ ഹെര്മാന് ഹൗഗന്റെ ഹെഡറിലൂടെ 90-ാം മിനിറ്റില് അര്ഹിച്ച സമനില ഗോള് കണ്ടെത്തുകയായിരുന്നു. മുപ്പത് വയസ്സിന് ശേഷം ചാമ്പ്യന്സ് ലീഗില് 36 ഗോളുകള് തികച്ച കെയിന്, ലയണല് മെസ്സിയുടെ റെക്കോര്ഡ് (35 ഗോളുകള്) മറികടന്നു. കൂടാതെ ചാമ്പ്യന്സ് ലീഗില് തുടര്ച്ചയായി 9 മത്സരങ്ങളില് ഗോള് നേടുന്ന റെക്കോര്ഡും അദ്ദേഹം സ്വന്തമാക്കി.







Comments