
കൊച്ചി: നെടുമ്പാശ്ശേരി മിനികൂപ്പര് അപകടത്തില് അന്വേഷണത്തിന്റെ ചുമതല ആലുവ ഡിവൈഎസ്പി യ്ക്ക് ബൈജു പൗലോസിന്.
നരഹത്യ അന്വേഷിക്കാന് എസ്ഐടിയെ നിയോഗിച്ചു. എറണാകുളം റൂറല് എസ്പി കെ.എന്. സുദര്ശന് അന്വേഷണത്തിന്റെ മേല്നോട്ടം വഹിക്കും. പ്രതികളെ ആലുവ കോടതിയില് ഹാജരാക്കി. കസ്റ്റഡിയില് വേണമെന്ന് അന്വേഷണസംഘം ആവശ്യപ്പെടും.
കനത്തസുരക്ഷയാണ് ഇവര്ക്ക് നല്കിയിരിക്കുന്നത്. മദ്യപിച്ച് അമിതവേഗതയില് കാര് ഓടിച്ചാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള് കയ്യേറ്റശ്രമം നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികള്ക്ക് കനത്ത കാവലൊരുക്കിയത്. അപകടം നടക്കുമ്പോള് ഒന്നാംപ്രതി സുഹൈലും കൂട്ടാളിയും നന്നായി മദ്യപിച്ചിരുന്നു. മൂന്ന് ബാറുകളിലാണ് ഇവര് മദ്യപിച്ചത്. വൈറ്റില, പാലാരിവട്ടം, നെടുമ്പാശ്ശേരി എന്നിവിടങ്ങളിലെ ബാറുകളില് എത്തി ഇവര് മദ്യപിച്ചിരുന്നു.
കേസ് അട്ടിമറിക്കാന് ശ്രമിക്കുന്നെന്ന് നേരത്തേ ആരോപണം ഉയര്ന്നിരുന്നു. എഫ്ഐആറില് പേര് രേഖപ്പെടുത്തുകയോ മദ്യപിച്ചതായി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും പ്രതിയെ ജയിലിലേക്ക് അയച്ചില്ലെന്നും ആരോപിച്ച് വലിയ വിവാദം ഉയര്ന്നിരുന്നു. എന്നാല് കേസില് ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയും ഇല്ലെന്നാണ് ആഭ്യന്തരമന്ത്രി നിയമസഭയില് വ്യക്തമാക്കിയത്. പ്രതികള്ക്ക് സാധ്യമായ എല്ലാ ശിക്ഷയും ഉറപ്പുവരുത്തുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞിരുന്നു.
സംഭവത്തില് കോണ്ഗ്രസ് നേതാക്കള് ഇടപെട്ട് അട്ടിമറിക്കാന് ശ്രമിച്ചെന്ന് ആരോപണം ഉയര്ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില് ഡിവൈഎഫ്ഐ ഇന്ന് നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് മാര്ച്ച് നടത്തിയിരുന്നു. മദ്യപിച്ച് മനപ്പൂര്വ്വം വാഹനം ഓടിച്ചു നടത്തിയ നരഹത്യ എന്നത് ഉള്പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.







Comments