
തിരുവനന്തപുരം: തിരുവനന്തപുരം ചിറയിന്കീഴില് കെഎസ്ആര്ടിസി ബസ് സര്വീസ് ഉദ്ഘാടനം ചെയ്തത് മന്ത്രിയുടെ ഭര്ത്താവ്. രമ്യാ ഹരിദാസ് എംഎല്എ ആയിരുന്നു ഉദ്ഘാടനം ചെയ്യാന് നിശ്ചയിച്ചിരുന്നത്. എംഎല്എ എത്താത്തതിനെ തുടര്ന്ന്, പകരം മന്ത്രി ബിന്ദു കൃഷ്ണയുടെ ഭര്ത്താവ് കൃഷ്ണകുമാര് ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു.
സാധാരണയായി എംഎല്എ എത്തിയില്ലെങ്കില് സര്ക്കാര് പദ്ധതികളില് മറ്റൊരു ജനപ്രതിനിധിയാണ് ഉദ്ഘാടനം നിര്വഹിക്കേണ്ടത്. പഞ്ചായത്ത് അംഗങ്ങള് അടക്കമുളള ജനപ്രതിനിധികള് സാക്ഷിയായിരിക്കെയാണ് മന്ത്രി ഭര്ത്താവ് ഉദ്ഘാടകനായത്.
തിരുവനന്തപുരം- മെഡിക്കല് കോളജ്- കണിയാപുരം-ചിറയിന്കീഴ്- ചാത്തനൂര്- കൊല്ലം റൂട്ടിലാണ് ബസ് സറവീസ് നടത്തുക. കെഎസ്ആര്ടിസി ബസിന്റെ ഉദ്ഘാടനം മരന്തിയുടെ ഭര്ത്താവ് നിര്വഹിച്ചതിനെതിരെ സിപിഐ രംഗത്തെത്തിയിട്ടുണ്ട്. കെഎസ്ആര്ടിസി മാനേജിങ് ഡയറക്ടര്ക്ക് സിപിഐ പരാതി നല്കിയിട്ടുണ്ട്.







Comments