
കൽപ്പറ്റ: വയനാട്ടിലെ പാരമ്പര്യ നെൽവിത്ത് സംരക്ഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമൻ അന്തരിച്ചു. പാരമ്പര്യ നെൽവിത്തുകളുടെയും കൃഷിയുടെയും കാവലാളായിട്ടാണ് ചെറുവയൽ രാമൻ അറിയപ്പെട്ടിരുന്നത്. 74ാം വയസിലായിരുന്നു അന്ത്യം. 2023ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
ബ്രസീല് ,യുഎഇ എന്നിവടങ്ങളില് സന്ദര്ശിച്ചിട്ടുണ്ട്. 2018 ല് അജ്മില് ക്ളാസെടുക്കാന് പോയപ്പോള് ഹൃദയാഘാതം സംഭവിച്ചു. പിന്നീട് സിംഗപ്പൂരിലും ലണ്ടനിലും ക്ലാസെടുക്കാന് ക്ഷണമുണ്ടായെങ്കിലും ആരോഗ്യ കാരണങ്ങളാല് പോയില്ല.55 പാരമ്പര്യ നെല്വിത്തുകള് രാമന്റെ പക്കലുണ്ട് ആവശ്യക്കാര്ക്ക് ഇത് നല്കാറുണ്ട്. കൃഷി ചെയ്താല് തിരിച്ച് കൊടുക്കണമെന്നതാണ് ഏക വ്യവസ്ഥ .
സംസ്ഥാന സർക്കാരിന്റെ ഉൾപ്പെടെ എണ്ണിയാൽ തീരാത്ത പുരസ്ക്കാരങ്ങൾ കുറിച്യ സമുദായക്കാരനായ രാമനെ തേടിയെത്തിയിട്ടുണ്ട് . സംസ്ഥാന സര്ക്കാരിന്റെ ‘കര്ഷക ജ്യോതി’ പുരസ്കാരം കഴിഞ്ഞ വര്ഷം നേടുകയുണ്ടായി. അതിനു മുന്നെ, കേരള ഫോക്ള്ലോര് അക്കാദമിയുടെ ‘പി. കെ. കാളന് പുരസ്കാരം’ ലഭിച്ചു. കൃഷി-നാടോടി വിജ്ഞാനീയ സംസ്ഥാന പുരസ്കാരം നല്കുന്നത്. കേന്ദ്ര സര്ക്കാരിന്റെ ‘പ്ലേന്റ് ജിനോം സേവിയര്’ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. വിത്തുകളുടെ സംരംക്ഷണം പരിഗണിച്ചാണ് ജിനോം സേവിയര് ലഭിച്ചത്. ഭാര്യ: ഗീത മക്കള്:രമണി, രമേശന്,രാജേഷ്, രജിത തങ്കമണി







Comments