
കൊച്ചി: മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ അപകട കേസ് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി. മദ്യശാലകൾക്ക് അനുമതി നൽകുന്ന സർക്കാർ ഈ കേസിലെ കൂട്ടുപ്രതിയാണെന്നും കെ.സി.ബി.സി മദ്യവിരുദ്ധ സമിതി വിമർശിച്ചു.
കേസ് പ്രതിപക്ഷം നിയമസഭയിലും ഉന്നയിച്ചിരുന്നു. സബ്മിഷനായാണ് പ്രതിപക്ഷനേതാവ് പിണറായി വിജയൻ നെടുമ്പാശേരി മിനികൂപ്പർ അപകടം സഭയിൽ ഉന്നയിച്ചത്. എഫ്ഐആർ ഇടുന്നത് വൈകിയെന്നും പ്രതിയുടെ പേര് ചേർക്കാത്തത് സംശയങ്ങൾക്ക് ഇടവരുത്തിയെന്നും പ്രതിപക്ഷം വിമർശിച്ചു. പോലീസ് നടപടികളെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ന്യായീകരിച്ചു. സംഭവത്തിൽ പ്രതിയ്ക്കെതിരെ കർശന നടപടി ഉറപ്പെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കേസ് അന്വേഷിക്കുന്നതിനായി എറണാകുളം റൂറൽ എസ്.പിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ആലുവ ഡിവൈഎസ്പി ബൈജു കെ. പൗലോസിനാണ് അന്വേഷണച്ചുമതല.







Comments