
കൊച്ചി: മൂന്നുപേരുടെ ജീവൻ കവർന്ന എറണാകുളം നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം. എറണാകുളം റൂറൽ എസ്പിയുടെ നേതൃത്വത്തിലാണ് സംഘം. ആലുവ ഡിവൈഎസ്പി ബൈജു കെ പൗലോസിനാണ് അന്വേഷണ ചുമതല ഉള്ളത്. മദ്യപിച്ച് അമിതവേഗതയില് കാര് ഓടിച്ചാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള് കയ്യേറ്റശ്രമം നടന്നിരുന്നു. ഈ സാഹചര്യത്തിൽ പ്രതികള്ക്ക് കനത്ത കാവലൊരുക്കിയിരുന്നു.
പ്രതികളായ സുഹൈൽ സജീവൻ, നിനവ്, ജോയൽ, അമീർ എന്നിവരെ അങ്കമാലി കോടതിയിൽ ഹാജരാക്കി.പ്രതി സുഹൈല് സജീവിനായുള്ള പൊലീസ് കസ്റ്റഡി അപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി പരിഗണിച്ചു. കസ്റ്റഡി അനിവാര്യം എന്ന് പോലീസ് വ്യക്തമാക്കി. രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ചു.
സംഭവത്തില് സമഗ്രമായ അന്വേഷണം വേണമെന്ന് പ്രോസിക്യൂഷന് കോടതിയില് ആവശ്യപ്പെട്ടു. റാഷ് ആന്ഡ് നെഗ്ലിജന്സ് ഡ്രൈവിംഗ് അപകടത്തിലേക്ക് നയിച്ചു. മരിച്ച കുട്ടികള്ക്ക് ഒരുപാട് സ്വപ്നങ്ങള് ഉണ്ടായിരുന്നു. പ്രായം കുറഞ്ഞവര് എന്ന പരിഗണന പ്രതികള്ക്ക് നല്കരുതെന്നും മരിച്ചതും പ്രായം കുറഞ്ഞവര് പ്രോസിക്യൂഷന് വ്യക്തമാക്കി.പ്രതികള് അമിതമായി മദ്യപിച്ചു എന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. ഉച്ച മുതല് മദ്യപിക്കുന്നുണ്ട്, വീണ്ടും മാരിയറ്റ് ഹോട്ടലില് മദ്യപിക്കാന് ഒത്തുകൂടി. മദ്യപിച്ച് വാഹനം ഓടിച്ചാല് മനുഷ്യ ജീവന് അപകടം ഉണ്ടാകുമെന്ന് പ്രതികള്ക്ക് അറിയില്ലേ എന്നും പ്രോസിക്യൂഷന് ചോദിച്ചു.
പോലീസ് കസ്റ്റഡിയെ പ്രതിഭാസം എതിർത്തു. അപകടത്തിൽപ്പെട്ട സ്കൂട്ടറിൽ മൂന്ന് പേരുണ്ടായിരുന്നുവെന്നും ആരും ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്നും, ഇതും ദുരന്തത്തിന്റെ ആഘാതം കൂട്ടാൻ കാരണമായെന്നും പ്രതിഭാഗം വാദിച്ചു. കേസിൽ കസ്റ്റഡി ആവശ്യമില്ലാത്തതിനാൽ പോലീസിന്റെ അപേക്ഷ തള്ളണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു.
കാറില് ഒരുമിച്ച് യാത്ര ചെയ്തു എന്നത് ഗൂഢാലോചനക്ക് തെളിവല്ലെന്നും ഗൂഢാലോചനക്ക് തെളിവില്ലാത്തതിനാല് പ്രതികളെ കസ്റ്റഡിയില് നല്കരുതെന്നും പ്രതിഭാഗം വാദിച്ചു. ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് പോലീസ് പറയുമ്പോഴും അതിന് തെളിവുകളില്ല. പ്രതികളെ കസ്റ്റഡിയില് വാങ്ങി ഗൂഢാലോചനക്ക് തെളിവുണ്ടാക്കാനാണ് പോലീസിന്റെ ശ്രമമെന്ന പ്രതിഭാഗം കോടതിയില് വാദിച്ചു. അപകടം മാധ്യമങ്ങള് ആഘോഷിക്കുകയാണെന്നും മാധ്യമങ്ങളെ തൃപ്തിപ്പെടുത്താനാണ് പോലീസ് ശ്രമിക്കുന്നതെന്നും പ്രതിഭാഗം കോടതിയില് പറഞ്ഞു.







Comments