
റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന് മലയാളികള്ക്ക് സുപരിചിതയായി മാറിയ ഗായികയാണ് അമൃത സുരേഷ്. കുട്ടിക്കാലം മുതലേ സംഗീതം അഭ്യസിച്ച ഗായിക ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആരാധകര്ക്ക് പ്രിയപ്പെട്ടതായി മാറുകയായിരുന്നു. കരിയറില് തിളങ്ങി നില്ക്കുമ്പോള് തന്നെ നടന് ബാലയുമായുള്ള അമൃതയുടെ പ്രണയവിവാഹവും, പിന്നീടുണ്ടായ വിവാഹമോചനവും തുടര്ന്നുണ്ടായ സംഭവങ്ങളുമെല്ലാം വലിയ ചര്ച്ചകള്ക്ക് വഴിയൊരുക്കിയതാണ്.
എന്നാല് തന്നെ നേരിടാനെത്തിയ പ്രതിസന്ധികളെയും മാനസിക സമ്മര്ദങ്ങളെയും കാറ്റില് പറത്തി സംഗീതത്തില് തന്റേതായൊരു ഐഡന്റിറ്റി വീണ്ടും അമൃത നേടിയെടുത്തു. സ്റ്റേജ് ഷോകളും കവര് സോംഗ് വേര്ഷനുകളും സഹോദരിയും ഗായികയുമായ അഭിരാമിയ്ക്കൊപ്പമുള്ള അമൃതംഗമയ എന്ന ബാന്ഡിന്റെ പരിപാടികളുമൊക്കെയായി തിരക്കിലാണ് അമൃത. താരത്തിന്റെ ഏറ്റവും വലിയ ഒരു പിന്തുണയാണ് സഹോദരി അഭിരാമി. തന്റെ എല്ലാ വിഷമങ്ങളിലും ഒരു കരുത്തായി നിന്നത് അഭിരാമിയാണെന്ന് അമൃത പലപ്പോഴും പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ അഭിരാമിക്ക് ഹൃദയത്തില് ചാലിച്ച ജന്മദിനാശംസകള് നേരുകയാണ് അമൃത. തന്റെ കുറുമ്പി പൊന്നുമോള്ക്ക് ആശംസകളെന്നും ഏറെ സ്നേഹിക്കുന്നുവെന്നുമാണ് അമൃത കുറിച്ചിരിക്കുന്നത്.
‘‘എന്റെ കുറുമ്പി പൊന്നുമോൾക്ക് ജന്മദിനാശംസകൾ... ഞാൻ നിന്നെ സ്നേഹിക്കുന്നു...’’ എന്ന് കുറിച്ചാണ് അമൃത, അഭിരാമിക്ക് ജന്മദിനാശംസകള് നേര്ന്നിരിക്കുന്നത്. അഭിരാമിയെ ചേര്ത്തു പിടിച്ചിരിക്കുന്ന ചിത്രം പങ്കിട്ടാണ് അമൃതയുടെ സോഷ്യല് മീഡിയ പോസ്റ്റ്. അഭിരാമിയ്ക്കൊപ്പം സ്വന്തം യൂട്യൂബ് ചാനലായ അമൃതംഗമയയിലൂടെ അമൃത പങ്കിടുന്ന വിശേഷങ്ങള്ക്കും വീഡിയോകള്ക്കും ഒട്ടേറെ ആരാധകരുണ്ട്.







Comments