കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് 2008 ല്‍ ബിസിനസുകാരനും ആർക്കിടെക്ചറൽ എൻജിനീയറുമായ റോയ്സ് കിഴക്കൂടനെ റിമി വിവാഹം ചെയ്തത്. എന്നാൽ 11 വർഷത്തെ ദാമ്പത്യജീവിതത്തിനൊടുവിൽ 2019 ൽ ഇരുവരും വേർപിരിയാൻ തീരുമാനിച്ചു. പരസ്പര സമ്മതത്തോടെയായിരുന്നു വിവാഹമോചന നടപടികൾ. അന്നുമുതല്‍ തന്റെ ജീവിതത്തില്‍ ഒറ്റയ്ക്ക് പോരാടിയാണ് റിമി ഇന്നത്തെ നിലയിലേക്കെത്തിയത്.

സ്റ്റേജ് ഷോകളില്‍ റിമിയുടെ യഥാർത്ഥ മാജിക് പലപ്പോഴും സദസ്സ് കാണാറുണ്ട്. തന്റെ തമാശകളും സംസാരശൈലിയും ഊർജസ്വലമായ അവതരണവും കൊണ്ടാണ് റിമി എപ്പോഴും കാണികളെ കൈയിലെടുക്കാറുള്ളത്. ജീവിതത്തി​ലെ എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും ചിത്രങ്ങളും റിമി ആരാധകരുമായി പങ്കിടാറുണ്ട്.

Tags

About Author:

Author photo

Web Desk

Comments

‘രണ്ടാമതൊരു വിവാഹത്തെക്കുറിച്ച്‌ ചിന്തിച്ചാല്‍ അത് തെറ്റാണോ, ശരിയാണോ?’ എന്ന ചോദ്യവുമായി റിമി ടോമി; ‘വേണ്ട’ എന്ന് മുറവിളി നല്‍കി സദസ്സ്