
കൊച്ചി: സിഎംആര്എല് - എക്സാലോജിക് കേസില് പിണറായിയെ ഇന്ന് ഇ.ഡി. ചോദ്യം ചെയ്തേക്കും. പിണറായിക്കൊപ്പം മുഹമ്മദ് റിയാസിനെയും ചോദ്യം ചെയ്യും. ഇരുവര്ക്കുമെതിരേ ഇ.ഡി. ഇ.സി.ആര്. സമര്പ്പിച്ചിട്ടുണ്ട്. ഇവര്ക്ക ഉടന് സമന്സ് നല്കും. മാസപ്പടികേസില് ഇതുവരെ ഇ.ഡി. പിണറായി വിജയനെ ചോദ്യം ചെയ്തിട്ടില്ല. വീണയെയും റിയാസിന്റെ സുഹൃത്തുക്കളെയുമാണ് ചോദ്യം ചെയ്തത്.
പിണറായിയുടേയും മുഹമ്മദ് റിയാസിന്റെയും സാമ്പത്തീക ഇടപാടുകളില് വിശദമായ പരിശോധന നടത്തും. ഇരുവരുടേയും ബാങ്ക് അക്കൗണ്ടു വിവരങ്ങളൊക്കെ ഇതിനകം ഇ.ഡി. ശേഖരിച്ചു കഴിഞ്ഞിരിക്കുകയാണ്. വിജിലന്സ് തിങ്കളാഴ്ചയാണ് രണ്ട് എഫ്.ഐ.ആര്. റജിസ്റ്റര് ചെയ്തത്.
അന്നു തന്നെ ഇതിന്റെ പകര്പ്പ് ഇ.ഡി. ശേഖരിച്ചിരുന്നു. വിജിലന്സ് ഒരു എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് പിണറായിക്കും വീണയ്ക്കും എതിരേ ഇ.സി.ആര് റജിസ്റ്റര് ചെയ്തിരിക്കുന്നത്. കൈക്കൂലി ആരോപണത്തിലാണ് പിണറായിയെ ഇ.ഡി. ചോദ്യം ചെയ്യാനൊരുങ്ങുന്നത്. അതേസമയം ഇവരുടെ കാര്യത്തില് ഇന്ന് ഹൈക്കോടതി തീരുമാനം എടുക്കും.
പിണറായിക്കെതിരേ കൈക്കൂലിക്കേസും റിയാസിനെതിരേ കള്ളപ്പണക്കേസുമാണ് വിജിലന്സ് എഫ്ഐആര് സമര്പ്പിച്ചിരിക്കുന്നത്. റിയാസിനെതിരേ കള്ളപ്പണ ഇടപാടിലാണ് വിജിലന്സ് എഫ്.ഐ.ആര്. റിയാസിന്റെ സുഹൃത്തുക്കളെയും വീണ്ടും ചോദ്യം ചെയ്യും. നേരത്തേ ഇവരെ ചോദ്യം ചെയ്തിരുന്നെങ്കിലും ചിലര് ഇ.ഡി.ക്കെതിരേ മൊഴിയും നല്കിയിട്ടുണ്ട്. അതേസമയം വിജിലന്സ് ഇട്ട എഫ്ഐആര് നിലനില്ക്കുമോ എന്ന് ഇന്നറിയാം. ഡിവിഷന് ബഞ്ച് പിണറായിയുടെ ഹര്ജി ഇന്ന് പരിഗണിക്കുമെന്നാണ് കരുതുന്നത്.
സിംഗിള്ബഞ്ച്് നടപടിക്കെതിരേയാണ് പിണറായി ഡിവിഷന് ബഞ്ചില് ഉയര്ത്തുന്നത്. മുമ്പ് നല്കിയ ഹര്ജിയില് തങ്ങള് ഒരിടത്തും കക്ഷികളായിരുന്നില്ല. അതിനാല് തങ്ങളുടെ ഭാഗം കോടതി കേട്ടില്ലെന്ന വാദമാണ് പിണറായി ഉയര്ത്തുന്നത്.

Comments