More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം ; ഇന്ത്യ മുന്നണി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Authored by Web Desk | Last updated: 15 Oct 2026, 7:52 AM | 2 min read

Print
തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം ; ഇന്ത്യ മുന്നണി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ഡല്‍ഹി: രാജ്യവ്യാപകമായി നടക്കുന്ന തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ (എസ്.ഐ.ആര്‍) ഇന്ത്യ മുന്നണി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് കേള്‍ക്കുന്നത്. വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ രാഹുല്‍ ഗാന്ധിയായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച നടപടികളെ ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍, കമ്മീഷന്റെ തീരുമാനങ്ങളില്‍ സുതാര്യത ഉറപ്പാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ജന്തര്‍മന്തറിനെ പ്രതിഷേധ വേദികളില്‍ നിന്ന് ഒഴിവാക്കിയ നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികളും ഇതേ ബെഞ്ച് പരിശോധിക്കും. കഴിഞ്ഞദിവസമാണ് ഇന്ത്യ മുന്നണി നേതാക്കള്‍ സുപ്രീം കോടതിയിലേക്ക് മാര്‍ച്ച നടത്തി ഹര്‍ജി സമര്‍പ്പിച്ചത്.

നേരത്തെ ഒക്ടോബര്‍ 12-ന്, ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും മറ്റ് 10 ഇന്ത്യ മുന്നണി നേതാക്കളും ചേര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ആര്‍.ജെ.ഡി നേതാവ് തേജസ്വി പ്രസാദ് യാദവ്, എന്‍.സി.പി (എസ്.പി) നേതാവ് സുപ്രിയ സുലെ, ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവുത്ത് തുടങ്ങിയവരാണ് ഹര്‍ജി നല്‍കിയ മറ്റ് പ്രധാന നേതാക്കള്‍.

എസ്.ഐ.ആര്‍ ആരംഭിച്ച് കൊണ്ട് 2025 ജൂണ്‍ 24-ന് എടുത്ത തീരുമാനം ഉള്‍പ്പെടെ തര്‍ക്കത്തിലുള്ള എല്ലാ തീരുമാനങ്ങളുമായി ബന്ധപ്പെട്ട കമ്മീഷന്റെ പൂര്‍ണ്ണ ഫയലുകള്‍, അജണ്ടകള്‍, മിനിറ്റ്‌സുകള്‍, കുറിപ്പുകള്‍, എതിര്‍പ്പുകള്‍ എന്നിവയും കൂടാതെ ആക്‌സസ് ലോഗുകളും പുറത്തുവിടണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

കൂടാതെ, ഭരണഘടനയുടെ 324-ാം അനുച്ഛേദം, തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട 2023-ലെ നിയമം, ടി.എന്‍. ശേഷന്‍ വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസിലെ സുപ്രീം കോടതി വിധി എന്നിവയ്ക്ക് അനുസൃതമായിട്ടാണോ ഈ തീരുമാനങ്ങള്‍ എടുത്തതെന്ന് ജുഡീഷ്യല്‍ പരിശോധന നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

എസ്.ഐ.ആര്‍ സമയത്ത് വരുത്തിയ ഒഴിവാക്കലുകളെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചും ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ സ്വതന്ത്രമായ പരിശോധന നടത്തുന്നതിനായി വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ സാങ്കേതിക വിദഗ്ദ്ധരും പ്രമുഖ പൗരന്മാരും അടങ്ങുന്ന ഒരു സ്വതന്ത്ര സമിതി രൂപീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നോട്ടീസ് നല്‍കാനും വ്യക്തമായ വിശദീകരണം നല്‍കാനുള്ള അവസരം നല്‍കാനും തയ്യാറാകാതെ ഒരു വോട്ടറെയും പട്ടികയില്‍ നിന്ന് ഒഴിവാക്കരുതെന്നും, ഒഴിവാക്കപ്പെട്ട വോട്ടര്‍മാരുടെ വിവരങ്ങളും ഒഴിവാക്കാനുള്ള കാരണങ്ങളും ജനസംഖ്യാ വിവരങ്ങളും ബൂത്ത് അടിസ്ഥാനത്തില്‍ പരസ്യപ്പെടുത്താന്‍ നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെടുന്ന പ്രധാന ആശ്വാസനടപടികളും ഹര്‍ജിയിലുണ്ട്.

എസ്.ഐ.ആറുമായി ബന്ധപ്പെട്ട ഹര്‍ജികളും ഗ്യാനേഷ് കുമാറിനെതിരായ ഹര്‍ജികളും സമയബന്ധിതമായി തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി നേതാക്കള്‍ കോടതി രജിസ്ട്രാറെ നേരില്‍ കണ്ടിരുന്നു. ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ക്കെതിരെയുള്ള ഹര്‍ജിയില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മാത്തൂര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പൊതുസമാധാനം ഉറപ്പുവരുത്താനാണ് ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് കേന്ദ്രം വ്യക്തമാക്കി.

റെയ്‌സീന ഹില്‍സിന് ചുറ്റുമുള്ള 4 കിലോമീറ്റര്‍ പരിധിയില്‍ മാത്രമാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിയന്ത്രിച്ചത്. കോടതി നിര്‍ദേശങ്ങള്‍ മനഃപൂര്‍വം ലംഘിച്ചിട്ടില്ലെന്നും വിശദീകരിച്ച കേന്ദ്ര ആഭ്യന്തര സെക്രട്ടറി കോടതിയില്‍ നിരുപാധികം മാപ്പപേക്ഷയും സമര്‍പ്പിച്ചു. അതേസമയം നിയമപോരാട്ട ങ്ങള്‍ക്ക് പുറമെ രാഷ്ട്രീയ പ്രതിരോധവും ശക്തമാക്കാനാണ് ഇന്ത്യാസഖ്യം ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 4 മണിക്ക് ചെന്നൈ എം.ജി.ആര്‍ നഗര്‍ മാര്‍ക്കറ്റിന് സമീപം പ്രതിഷേധ യോഗം നടക്കും.

Tags

  • rahul gandhi'
  • eci

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'എന്ത് തോന്നുന്നു എന്ന് വച്ചാൽ': ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ഷാരൂഖ് ഖാന്റെ വയസ്സൻ ലുക്കിലുള്ള ചിത്രം പങ്കുവെച്ച് ദീപ്കെ

'എന്ത് തോന്നുന്നു എന്ന് വച്ചാൽ': ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ഷാരൂഖ് ഖാന്റെ വയസ്സൻ ലുക്കിലുള്ള ചിത്രം പങ്കുവെച്ച് ദീപ്കെ

തൃശൂരിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

തൃശൂരിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

photo-facebook

എസ്.ഐ.ആറിനെതിരെ പ്രമേയം പാസാക്കി ഡിഎംകെ എംപിമാർ; സിജെപി നേതൃത്വത്തിലുള്ള സമരങ്ങൾക്ക് പിന്തുണ

'ബാഹ്യശക്തികൾ അനിശ്ചിതത്വം സൃഷ്ടിച്ചു': രാജ്യത്ത് തുടരുന്ന പ്രതിഷേധങ്ങൾക്കിടെ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്

'ബാഹ്യശക്തികൾ അനിശ്ചിതത്വം സൃഷ്ടിച്ചു': രാജ്യത്ത് തുടരുന്ന പ്രതിഷേധങ്ങൾക്കിടെ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്

കൂത്തുപറമ്പിൽ പതിനഞ്ചുകാരിയെ കാണാതായി; അന്വേഷണം തുടങ്ങി

കൂത്തുപറമ്പിൽ പതിനഞ്ചുകാരിയെ കാണാതായി; അന്വേഷണം തുടങ്ങി

കാണാതായ അധ്യാപികയെ പാലക്കാട്ടുനിന്ന് കണ്ടെത്തി; സുഹൃത്തിനൊപ്പം കസ്റ്റഡിയിൽ

കാണാതായ അധ്യാപികയെ പാലക്കാട്ടുനിന്ന് കണ്ടെത്തി; സുഹൃത്തിനൊപ്പം കസ്റ്റഡിയിൽ

Comments