
മ്യൂണിക്: കേരളത്തില് നിന്നുള്ള മൂന്ന് പേര് കൊല്ലപ്പെടുകയും അഞ്ച് പേര്ക്ക് പരിക്കേല്ക്കുകയും ചെയ്ത ചൊവ്വാഴ്ച പുലര്ച്ചെ ജര്മ്മനിയിലെ ബോച്ചുമി ലുള്ള ഒരു അപ്പാര്ട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില് ഒരാളെ അറസ്റ്റ് ചെയ്തു. തീപിടുത്തം മനഃപൂര്വം ഉണ്ടാക്കിയതാണെന്ന പ്രാഥമിക സംശ യത്തെ തുടര്ന്ന് കെട്ടിടത്തില് താമസിച്ചിരുന്ന 41 കാരനായ റൊമാനിയന് പൗരനെ കൊലപാതകക്കുറ്റം ചുമത്തി ജര്മ്മന് പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം സ്വദേശി അഞ്ജലി ഷീലാ ജോയ്, എറണാകുളം സ്വദേശി സിവിന് ജോണി, ഇടുക്കി സ്വദേശി നോവ സാബു എന്നിവരാണ് മരിച്ചത്. ബോച്ചുമിലെ ഹോഫ്സ്റ്റെഡ് ജില്ലയിലെ ബഹുനില വസതിയുടെ രണ്ടാം നിലയിലുള്ള അപ്പാര്ട്ട്മെന്റിനുള്ളില് നിന്നാണ് അഗ്നിശമന സേനാംഗങ്ങള് ഇവരുടെ മൃതദേഹങ്ങള് കണ്ടെത്തിയത്. ഇവരുടെ ഭൗതീകശരീരം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള് തുടങ്ങിയിട്ടുണ്ട്. നാളെയോ മറ്റന്നാളോ മൂന്ന് പേരുടേയും മൃതദേഹം നാളെയോ മറ്റന്നാളോ നാട്ടിലെത്തിക്കുമെന്നാണ് വിവരം.
വിഷയത്തില് സുരേഷ്ഗോപി അടക്കമുള്ള കേന്ദ്ര മന്ത്രിമാര് ഇടപെട്ടിട്ടുണ്ട്. മൃതദേഹങ്ങള് നാട്ടിലെത്തിക്കാനുള്ള നടപടികള് കേരള സര്ക്കാര് ആരംഭിച്ചതായി ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥും അറിയിച്ചു. നോര്ക്കയും ജര്മ്മനിയിലെ ഇന്ത്യന് എംബസിയുമായി ചേര്ന്നാണ് ക്രമീകരണങ്ങള് ഏകോപിപ്പിക്കുന്നത്. മന്ത്രി അഞ്ജലിയുടെ കുടുംബവുമായും സംസാരിച്ചു.
കട്ടപ്പന ശാന്തിഗ്രാം കൊച്ചാടത്തല് കെ.പി. സാബുവിന്റെയും പി.എന്. ജ്യോതിയുടെയും മകളായ നോവ സാബു ജര്മ്മനിയില് ജിം ട്രെയിനറായി ജോലി ചെയ്തു വരികയായിരുന്നു. ജോലി ലഭിച്ചതിനെ തുടര്ന്ന് ജൂലൈ 3 നാണ് ഇവര് ജര്മ്മനിയിലേക്ക് പോയത്. പിതാവ് റിട്ടയര് ചെയ്ത സബ് ഇന്സ്പെക്ടറും മാതാവ് ചെമ്പകപ്പാറ പ്രൈമറി ഹെല്ത്ത് സെന്ററിലെ പബ്ലിക് ഹെല്ത്ത് നഴ്സുമാണ്.
ബുധനാഴ്ച വൈകുന്നേരമാണ് കുടുംബം മരണവിവരം അറിയുന്നത്. ബന്ധുക്കള് വിഷയം സംബന്ധിച്ച് ഇന്ത്യന് എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.കൃഷി വകുപ്പ് റിട്ട. ജീവനക്കാരന് ജോയിയുടെയും രജിസ്ട്രേഷന് വകുപ്പ് റിട്ട. ഓഫീസ് അസിസ്റ്റന്റ് ഷീലാ ജോയിയുടെയും മകളാണ് അഞ്ജലി ഷീലാ ജോയ് ചെമ്പക്കാട് അശ്വനി നിവാസിലാണ് കുടുംബം താമസിക്കുന്നത്. ജോലി ലഭിച്ചതിനെ തുടര്ന്ന് ജൂലൈയിലാണ് ഇവര് ജര്മ്മനിയിലേക്ക് പോയത്.
പോസ്റ്റ്സ്ട്രാസെയില് പ്രാദേശിക സമയം പുലര്ച്ചെ 4.15 ഓടെയാണ് തീപിടുത്തമുണ്ടായത്. പുക ശ്വസിച്ച് ബോധരഹിതരായ മറ്റ് അഞ്ച് താമസക്കാ രെ രക്ഷപ്പെടുത്തി നഗരത്തിലെ ആശുപത്രികളില് പ്രവേശിപ്പിച്ചു. സ്റ്റെയര്കേസ് വഴി തീ മുകളിലേക്ക് പടര്ന്നത് മുകളിലത്തെ നിലകളിലുള്ള താമസ ക്കാരിലേക്ക് എത്തുന്നതിന് അഗ്നിശമന സേനാംഗങ്ങള്ക്ക് പ്രയാസം സൃഷ്ടിച്ചതായി ജര്മ്മന് വാര്ത്താ ഏജന്സിയായ വെസ്റ്റ്ഡ്യൂച്ചര് റണ്ട്ഫങ്ക് റിപ്പോര്ട്ട് ചെയ്തു.







Comments