
കൊച്ചി: മാസപ്പടിക്കേസില് ഡിവിഷന് ബഞ്ചിലും പിണറായി വിജയന് തിരിച്ചടി. എഫ്ഐആര് ഇടാനുള്ള സിംഗിള് ബഞ്ചിന്റെ വിധിക്കെതിരേ അപ്പീല് ഫയല് ചെയ്യാനുള്ള ഹര്ജി ഫയലില് സ്വീകരിക്കേണ്ടതില്ലെന്ന് ഡിവിഷന് ബഞ്ച് തീരുമാനിച്ചു. എഫ്ഐആര് റജിസ്റ്റര് ചെയ്തതില് പരാതിയുണ്ടെങ്കില് മറ്റൊരു മാര്ഗ്ഗം തേടാമെന്ന് ഡിവിഷന് ബഞ്ച് വ്യക്തമാക്കി. പിണറായിക്കും വീണയ്ക്കും വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ് ഡിവിഷന് ബഞ്ചിന്റെ ഉത്തരവ്. ജസ്റ്റിസുമാരായ കെ നടരാജൻ, ജോൺസൻ ജോൺ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്.
പി എ മുഹമ്മദ് റിയാസ്, ടി വീണ, ഹസൻ വാരിസ് എന്നിവരും അപ്പീൽ അനുമതി അപേക്ഷ നൽകിയിരുന്നു. ഇനി പിണറായി വിജയന് എഫ്ഐ ആര് റദ്ദാക്കാന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാമെങ്കിലും അതും എത്തുന്നത് കേസ് എടുക്കാന് ആവശ്യപ്പെട്ട സിംഗിള്ബഞ്ചിന് മുന്നിലേ ക്കാണെന്നത് തിരിച്ചടിയാകും.
സിഎംആര്എല് - എക്സാലോജിക് കേസില് പിണറായിയെ ഇന്ന് ഇ.ഡി. ചോദ്യം ചെയ്യാനിരിക്കെയാണ് പുതിയ വിധി. പിണറായിക്കൊപ്പം മുഹമ്മദ് റിയാസിനെയും ചോദ്യം ചെയ്യും. ഇരുവര്ക്കുമെതിരേ ഇ.ഡി. ഇ.സി.ആര്. സമര്പ്പിച്ചിട്ടുണ്ട്. ഇവര്ക്ക ഉടന് സമന്സ് നല്കും. മാസപ്പടികേസില് ഇതുവരെ ഇ.ഡി. പിണറായി വിജയനെ ചോദ്യം ചെയ്തിട്ടില്ല. വീണയെയും റിയാസിന്റെ സുഹൃത്തുക്കളെയുമാണ് ചോദ്യം ചെയ്തത്. പിണറായിയുടേയും മുഹമ്മദ് റിയാസിന്റെയും സാമ്പത്തീക ഇടപാടുകളില് വിശദമായ പരിശോധന നടത്തും.
ഇരുവരുടേയും ബാങ്ക് അക്കൗണ്ടു വിവരങ്ങളൊക്കെ ഇതിനകം ഇ.ഡി. ശേഖരിച്ചു കഴിഞ്ഞിരിക്കുകയാണ്. വിജിലന്സ് തിങ്കളാഴ്ചയാണ് രണ്ട് എഫ്.ഐ.ആര്. റജിസ്റ്റര് ചെയ്തത്. അന്നു തന്നെ ഇതിന്റെ പകര്പ്പ് ഇ.ഡി. ശേഖരിച്ചിരുന്നു. വിജിലന്സ് ഒരു എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് പിണറായിക്കും വീണയ്ക്കും എതിരേ ഇ.സി.ആര് റജിസ്റ്റര് ചെയ്തിരിക്കുന്നത്. കൈക്കൂലി ആരോപണത്തിലാണ് പിണറായിയെ ഇ.ഡി. ചോദ്യം ചെയ്യാനൊരുങ്ങുന്നത്. അതേസമയം ഇവരുടെ കാര്യത്തില് ഇന്ന് ഹൈക്കോടതി തീരുമാനം എടുക്കും.
പിണറായിക്കെതിരേ കൈക്കൂലിക്കേസും റിയാസിനെതിരേ കള്ളപ്പണക്കേസുമാണ് വിജിലന്സ് എഫ്ഐആര് സമര്പ്പിച്ചിരിക്കുന്നത്. റിയാസിനെതിരേ കള്ളപ്പണ ഇടപാടിലാണ് വിജിലന്സ് എഫ്.ഐ.ആര്. റിയാസിന്റെ സുഹൃത്തുക്കളെയും വീണ്ടും ചോദ്യം ചെയ്യും. നേരത്തേ ഇവരെ ചോദ്യം ചെയ്തിരുന്നെങ്കിലും ചിലര് ഇ.ഡി.ക്കെതിരേ മൊഴിയും നല്കിയിട്ടുണ്ട്.







Comments