
കൊല്ലം: ലഹരിക്കെതിരായ തൂഫാന് ദി നാര്ക്കോ ഹണ്ട് പദ്ധതിക്കെതിരെ വിമര്ശനവുമായി ബിജെപി നേതാവും മുന് ഡിജിപിയുമായ ആര് ശ്രീലേഖ. തൂഫാന് പരമ തട്ടിപ്പാണെന്ന് പോലീസുകാരിയായിരുന്ന തനിക്ക് അറിയാമെന്ന് ആര് ശ്രീലേഖ പറഞ്ഞു. ആര് ശ്രീലേഖയുടെ പരാമര്ശനത്തിനെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി. ആര് ശ്രീലേഖയ്ക്ക് ഇതെന്തു പറ്റിയെന്നും കേരളത്തിലെ ജനങ്ങള് മുഴുവന് തൂഫാന് നടപടികളെ പിന്തുണയ്ക്കുന്നെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
ഇത്രയും കേസുകള് പിടിച്ചു എന്ന് പറയുന്നതിന്റെ തൊട്ടടുത്ത ദിവസം കാണുന്നത് ഈ പോലീസ് സ്റ്റേഷനിലെ കഞ്ചാവ് കാണുന്നില്ല അടുത്ത പോലീസ് സ്റ്റേഷനിലെ കഞ്ചാവ് കാണുന്നില്ല എന്ന വാര്ത്തകളാണ്. പോലീസ് സ്റ്റേഷനുകളില് നിന്ന് മാറ്റുന്ന സാധനങ്ങളാണ് പിടിച്ചു എന്ന് പറഞ്ഞ് നമ്മളെ വിഡ്ഢികളാക്കുന്നതെന്നായിരുന്നു ആര് ശ്രീലേഖയുടെ പരാമര്ശം.
ഒരു പോലീസുകാരിയായിരുന്നു തനിക്ക് അതറിയാമെന്നും അവര് പറഞ്ഞിരുന്നു. ഉന്നത പദവിയില് ഇരുന്ന ഒരു വ്യക്തിയാണ് ഇങ്ങനെ പറയുന്നതെന്ന് മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.







Comments