
തിരുവനന്തപുരം: മാസപ്പടിക്കേസില് സര്ക്കാരിനെയും പ്രതിപക്ഷ നേതാവിനെയൂം രൂക്ഷമായി വിമര്ശിച്ച് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന് ഷോണ് ജോര്ജ്ജ്. പിണറായി വിജയന് പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ച് അന്വേഷണം നേരിടാന് തയ്യാറാകണമെന്നും ഇതില് കൂടുതല് സഹായം സംസ്ഥാന സര്ക്കാരിന് ഈ വിഷയത്തില് പിണറായിക്ക് ചെയ്തുകൊടുക്കാനാകില്ലെന്നും വിമര്ശിച്ചു.
ഏഴാ തീയത് കത്ത് ലഭിച്ചപ്പോള് മുതല് ഇന്നലെ വരെ അന്വേഷണം തടസ്സപ്പെടുത്തുന്നത് ഉള്പ്പെടെ ഏതൊക്കെ തരത്തില് പിണറായി വിജയനെ സഹായിക്കാവോ അതെല്ലാം സര്ക്കാര് ചെയ്തു കഴിഞ്ഞു. ഡല്ഹിയില് സിപിഐഎമ്മും കോണ്ഗ്രസും ഒരുമിച്ച് സമരം ചെയ്യുമ്പോള് വരെ ഇത്തരം നിലപാട് സ്വീകരിക്കാന് രാഷ്ട്രീയ ബുദ്ധിമുട്ടുള്ളതിനാല് ഇന്ഡ്യ മുന്നണിയാണ് തീരുമാനം എടുക്കുന്നതെന്നും ആരോപിച്ചു. പിണറായിവിജയനെതിരേ ഇത്തരത്തില് നിലപാട് എടുക്കാന് കഴിയാത്ത സ്ഥിതിയാണ് കോണ്ഗ്രസിന്.
പിണറായി വിജയന് കള്ളനാണ് കൊള്ളക്കാരനാണ് അഴിമതിക്കാരനാണ് എന്ന് പറഞ്ഞുകൊണ്ട് അധികാരത്തില് എത്തിയ വി.ഡി. സതീശന് കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണ്. ഈ കേസുകളില് ഈ ദിവസം കോടതികളില് നടന്ന വ്യവഹാരങ്ങളിലും സര്ക്കാര് സ്വീകരിക്കുന്ന നിലപാടിലും കേസ് അന്വേഷണത്തില് പിണറായി വിജയനെ സഹായിക്കുന്ന നിലപാട് തുടരുകയാണ്.
പരാതിക്കാരനെന്ന നിലയില് വി.ഡി. സതീശന് പ്രഖ്യാപിച്ചിട്ടുള്ള ഒരന്വേഷണത്തിലും എനിക്ക് വിശ്വാസമില്ല. കഴിഞ്ഞ 30 - 35 ദിവസമായി കേസില് എടുത്തിരിക്കുന്ന നിലപാടില് വി.ഡി. സതീശന്റെ പോലീസ് നടത്തുന്ന അന്വേഷണത്തില് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. പിണറായി വിജയന്റെയും റിയാസിന്റെയും വീണയുടേയും കേസില് എഫ്ഐആര് ഇട്ടിട്ടും സഹായിക്കുന്ന നിലപാടാണ് സര്ക്കാര് സ്വീകരിക്കുന്നത്. ഇത് കേരളത്തിന്റെ ജനവിധിയെ അപഹസിക്കുന്ന നിലപാടാണെന്നും പറഞ്ഞു.
ഇത്രയേറെ ആരോപണങ്ങള് വന്നിട്ടും പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും പിണറായി മാറുന്നില്ല. സിപിഐഎമ്മില് പ്രതിപക്ഷ നേതാവാകാന് യോഗ്യതയുള്ള മറ്റൊരാളില്ലെ എന്നും ഷോണ്ജോര്ജ്ജ് ചോദിച്ചു. പ്രവര്ത്തകര് പ്രതിക്കൂട്ടിലായി എന്നിട്ടും പിണറായിയെ ചുമക്കുകയാണ്. പിണറായി രാജിവെയ്ക്കാന് തയ്യാറാകുന്നില്ലെങ്കില് ഇടതുപക്ഷ ജനാധിപത്യമുന്നണി മാറ്റാന് തയ്യാറാകണം. പ്രതികരിക്കാന് കഴിയാത്ത ഒരു ഡമ്മി പ്രതിപക്ഷ നേതാവിനെയാണ് വി.ഡി. സതീശന് ആഗ്രഹിക്കുന്നതെന്നും പറഞ്ഞു.







Comments