
ആലപ്പുഴ: ദേശീയപാതയിൽ മാരാരിക്കുളം കളിത്തട്ട് ജംഗ്ഷന് സമീപം ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പന്തളം മാന്തുക എമിനൻസ് വില്ലേജ് നുമി മൻസിലിൽ ആദിൽ സജീവ്(25) ആണ് മരിച്ചത്.
ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്ത് ജോലി ചെയ്യുന്ന ആദിൽ, കണ്ണൂരിൽ പോയി തിരികെ വരികയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസ് ആണ് മറിഞ്ഞത് പതിനാലോളം യാത്രക്കാർ ബസ്സിൽ ഉണ്ടായിരുന്നു.
പരിക്കേറ്റവരെ ആലപ്പുഴ ജനറൽ മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ നിന്ന് സർവീസ് റോഡിലേക്കാണ് ബസ് മറിഞ്ഞത്. ദേശീയപാതയും സർവീസ് റോഡും തമ്മിൽ രണ്ടടിയോളം ഉയര വ്യത്യാസമുള്ള ഭാഗത്താണ് അപകടമുണ്ടായത്. ബസ് ക്രയിൻ ഉപയോഗിച്ച് ഉയർത്തി.







Comments