
സോഷ്യല് മീഡിയ താരവും നടിയുമായ ഇഷാനി കൃഷ്ണ പങ്കുവെച്ച പുതിയ റീല് വീഡിയോയാണ് ഇപ്പോള് ശ്രദ്ധേയമാകുന്നത്. തികച്ചും വ്യത്യസ്തവും ചിരിപ്പിക്കുന്നതുമായ ഒരു ഫണ് റീലാണ് താരം പങ്കുവെച്ചിരിക്കുന്നത്.
‘ഒരു ക്രീപ്പ് അങ്കിളുമായുളള കണ്ടുമുട്ടല് ’എന്ന ക്യാപ്ഷനോടെയാണ് ഇഷാനി വീഡിയോ ഇന്സ്റ്റഗ്രാമില് പോസ്റ്റ് ചെയ്തിരിക്കുന്നത്. സാധാരണയായി
‘ഈ അക്കൗണ്ടില് കാണാത്ത ചില കാഴ്ചകള്; ഈ ലുക്കില് ഇങ്ങനെയൊരു വീഡിയോ ചെയ്യാതിരിക്കാന് എനിക്കായില്ല,' എന്നാണ് ഇഷാനി കുറിച്ചത്.
വലിയ മീശയും വെച്ച് വഴിയിലൂടെ പോകുന്ന പെണ്കുട്ടികളെ ശല്യം ചെയ്യുകയും തുറിച്ചു നോക്കുകയും ചെയ്യുന്ന ഒരു വായ്നോക്കി അങ്കിളായിട്ടാണ് ഇഷാനി വീഡിയോയില് എത്തുന്നത്. ഇഷാനിക്കൊപ്പം സഹോദരി ഹന്സികയെയും ഈ രസകരമായ വീഡിയോയില് കാണാം. ഇഷാനിയുടെ ഭാവവ്യത്യാസങ്ങളും ബോഡി ലാംഗ്വേജുമാണ് വീഡിയോയെ ഇത്രയേറെ ആസ്വാദ്യകരമാക്കുന്നത്.







Comments