
തിരുവനന്തപുരം: ബിജെപി വൈസ് പ്രസിഡന്റും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ ശ്രീലേഖയുടെ വിവാദ പരാമർശത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് വി മുരളീധരൻ എംഎൽഎ. ബിജെപി വലിയൊരു പാർട്ടിയാണെന്നും ഓരോരുത്തരും അവരവരുടേതായ അഭിപ്രായങ്ങൾ പറയും അതെല്ലാം പാർട്ടിയുടെ ഔദ്യോഗിക പ്രതികരണമല്ല എന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച പുനലൂരില് നടന്ന ബിജെപിയുടെ പ്രതിഷേധ ജനസഭയില് വെച്ചായിരുന്നു ശ്രീലേഖയുടെ വിവാദ പരാമര്ശം. ഡല്ഹിയില് നടക്കുന്നത് രാഹുല് ഗാന്ധിയുടെ താണ്ഡവമാണെന്നും അമിതമായി മയക്കുമരുന്ന് കഴിച്ച ആളെ പോലെയാണ് രാഹുലിന്റെ പെരുമാറ്റമെന്നും സ്വന്തം മന്ത്രിമാരെ പോലും തളളിമാറ്റി താണ്ഡവമാടുകയാണ് എന്നുമായിരുന്നു ശ്രീലേഖയുടെ പരാമര്ശം. ഡൽഹിയിൽ പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ പിന്നോട്ട് വലിച്ചത് വാർത്തായായിരുന്നു. ഗർഭിണിയായ ഒരു വനിതാ മാധ്യമ പ്രവർത്തകയെ അദ്ദേഹം തള്ളിമാറ്റിയെന്നും വാർത്തകളുണ്ടായിരുന്നു. ഇതിന്റെയടിസ്ഥാനത്തിലായിരുന്നു വിവാദ പ്രതികരണമുണ്ടായത്.
അതേസമയം, മാസപ്പടി കേസിൽ ഇ ഡി കൃത്യമായ രേഖകളും തെളിവുകളും കൊടുത്തിട്ടും സർക്കാർ അന്വേഷണത്തിനു മടിക്കുന്നതിനെ വി മുരളീധരൻ വിമർശിച്ചു. പിണറായി വിജയൻ പ്രതിപക്ഷ നേതാവായി തുടരുന്നത് പ്രതിപക്ഷത്തിന് തന്നെ അപമാനമാണ്. നിയമസഭയിൽ ബിജെപിക്ക് സംസാരിക്കാൻ അവസരം കിട്ടുന്നില്ലെന്ന് സ്പീക്കറെ അറിയിച്ചിട്ടുണ്ടെന്നും വി മുരളീധരൻ വ്യക്തമാക്കി.







Comments