
മിമിക്രി ലോകത്ത് നിന്ന് മലയാള സിനിമയില് എത്തിയ നടനാണ് കലാഭവന് ഷാജോണ്. കോമഡി വേഷങ്ങളിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ താരം പിന്നീട് നിരവധി ചിത്രങ്ങളില് അഭിനയിച്ചു.
പക്ഷേ കരിയര് ബ്രേക്ക് കിട്ടിതയത് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രത്തിലൂടെയാണ്. അങ്ങനെ വില്ലനുമായി. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ' ബ്രദേഴ്സ് ഡേ' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധാന രംഗത്തും അദ്ദേഹം കയ്യൊപ്പ് ചാര്ത്തി.
ഇപ്പോഴിതാ മകന് യോഹന് ജന്മദിനാശംസകള് അറിയിച്ച് ഇന്സ്റ്റഗ്രാമില് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് താരം. ' ഹാപ്പി ബര്ത്ത് ഡേ വാവച്ചന്' എന്നാണ് താരം കുറിച്ചത്. പിന്നാലെ നിരവധിപ്പേര് യോഹന് ആശംസകള് അറിയിച്ച് എത്തി.
മുന് മിസ് തൃശ്ശൂര് ആയിരുന്ന ഡിനി ജോണ് ആണ് ഷാജോണിന്റെ ഭാര്യ. ഹന്ന എന്നൊരു മകളും കൂടിയുണ്ട് ഇവര്ക്ക്.







Comments