
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ് വകുപ്പ് മുന്നറിയിപ്പ്. ഇന്ന് എല്ലാ ജില്ലകളിലും മഞ്ഞ അലര്ട്ടാണ് നല്കിയിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില് 50 കിലോമീറ്റര് വരെ വേഗതയില് ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര് ജില്ലകളിലും മഞ്ഞ അലര്ട്ടാണ്. ഉരുള്പൊട്ടല്, മണ്ണിടിച്ചില്, മലവെളളപ്പാച്ചില് സാധ്യതയുളള പ്രദേശങ്ങളില് താമസിക്കുന്നവര് അധികൃതരുടെ നിര്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
ശക്തമായ മഴ പെയ്യുമ്പോള് ഒരു കാരണവശാലും നദികള് മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശങ്ങളിലോ ഇറങ്ങാന് പാടുളളതല്ല. മഴ ശക്തമാകുന്ന അവസരങ്ങളില് അത്യാവശ്യമല്ലാത്ത യാത്രകള് പൂര്ണ്ണമായും ഒഴിവാക്കുക. വെളളച്ചാട്ടങ്ങള്, ജലാശയങ്ങള്, മലയോര മേഖലകള് എന്നിവിടങ്ങളിലേക്കുളള വിനോദയാത്രകള് മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂര്ണമായി ഒഴിവാക്കേണ്ടതാണ്.







Comments