
പത്തനംതിട്ട: പത്തനംതിട്ട കൊടുമണ് സ്റ്റേഡിയത്തില് നടന്ന ജില്ലാ സ്കൂള് കായികമേളയിൽ പോൾവാൾട്ട് ഇനത്തിൽ ഷിന്റോ സൈമൺ എന്ന വിദ്യാർത്ഥി മുളയിൽ കുത്തി ചാടിയത് കായിക സ്വപ്നത്തിന്റെ മധുരിക്കുന്ന വിജയത്തിലേക്ക്. ഫൈബർ പോളുകൾ ഇല്ലാത്തതിനാൽ മത്സരത്തിനോട് മുഖംതിരിച്ചുനിൽക്കാൻ കോഴഞ്ചേരി സെന്റ് തോമസ് ഹയര് സെക്കന്ഡറി സ്കൂളിലെ ഷിന്റോയ്ക്ക് സാധിക്കുമായിരുന്നില്ല, അവൻ മുളങ്കമ്പ് പോൾ ആക്കി മത്സരിച്ചു, ഒന്നാംസ്ഥാനവും നേടി!
മറ്റുള്ളവർ ഒരു ലക്ഷം രൂപയോളം വില വരുന്ന ഫൈബർ പോളുകൾ ഉപയോഗിച്ച് മത്സരിക്കുമ്പോഴാണ് ഇല്ലായ്മയോട് ‘പോകാൻ പറഞ്ഞ്’ ഷിന്റോ മുള കൈയിലെടുത്തത്. പരിമിത സാഹചര്യത്തെ അവഗണിച്ച് പോരാടിയ യുവതാരം ജൂനിയര് വിഭാഗത്തില് ഒന്നാം സ്ഥാനം നേടുകയും സംസ്ഥാനത്ത് മത്സരിക്കാനുള്ള യോഗ്യത സ്വന്തമാക്കുകയും ചെയ്തു.
ഷിന്റോയുടെ പോരാട്ടവീര്യത്തെ അംഗീകരിച്ച സ്കൂൾ അധികൃതർ, സംസ്ഥാന കായികമേളയ്ക്ക് തങ്ങളുടെ പ്രിയ താരത്തിന് ഫൈബർ പോൾ സമ്മാനിക്കാനിരിക്കുകയാണ്. അങ്ങനെയെങ്കിൽ, സംസ്ഥാനത്ത് പ്രകടനം മെച്ചപ്പെടുത്താനൊരുങ്ങിയിരിക്കുകയാണ് ഷിന്റോയും.
ഷ്ന്റോയുടേത് വയനാടിന്റെ തുടർക്കഥയാണ്. 2025-ൽ വയനാട് ജില്ലാ കായികമേളയിൽ സമാനമായ രീതിയിൽ എ.എം. അഭിനവ് എന്ന പത്താം ക്ലാസുകാരൻ മുള ഉപയോഗിച്ച് മത്സരിക്കുകയും ഒന്നാം സ്ഥാനം നേടുകയും ചെയ്തത് വാർത്തകളിൽ നിറഞ്ഞുനിന്ന സംഭവമായിരുന്നു.







Comments