
മലയാളികളുടെ പ്രിയ താരം പൃഥ്വിരാജിന്റെ പിറന്നാൾ ആണ് ഇന്ന്. നിരവധിപ്പേരാണ് താരത്തിന് ആശംസകൾ അറിയിച്ച് രംഗത്തെത്തുന്നത്. ഇപ്പോളിതാ പൃഥ്വിക്ക് ആശംസകൾ അറിയിച്ചുകൊണ്ട് ഭാര്യയും നിർമാതാവുമായ സുപ്രിയ സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
‘ഞങ്ങളുടെ പ്രിയപ്പെട്ട ഡാഡയ്ക്ക് പിറന്നാൾ ആശംസകൾ. എന്നും നല്ല ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഞങ്ങൾ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു‘ എന്നായിരുന്നു സുപ്രിയ കുറിച്ചത്. പൃഥ്വിക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും സുപ്രിയ പങ്കുവെച്ചിട്ടുണ്ട്.
2011 ലായിരുന്നു പൃഥ്വിരാജും മാധ്യമപ്രവർത്തകയായിരുന്ന സുപ്രിയ മേനോനും തമ്മിലുള്ള വിവാഹം. ഇവർക്ക് അലംകൃത എന്നൊരു മകളും ഉണ്ട്.







Comments