
ഇടുക്കി: ഇടുക്കിയില് 18കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം പെട്രോള് ഒഴിച്ച് കത്തിച്ചു. കഴിഞ്ഞദിവസം പാമ്പ്ലയില് കണ്ടെത്തിയ മൃതദേഹം തമിഴ്നാട് ബോഡിനായ്ക്കന്നൂര് സ്വദേശിനി നിത്യ(18)യുടേതാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. സുഹൃത്തായിരുന്ന പ്രതി രാജാക്കാട് ഖജനപാറ സ്വദേശി നിഷാന്തിനെ ( 19) പോലീസ് പിടികൂടി.
വിവാഹം കഴിക്കുന്നതിനെ ചൊല്ലി ഉണ്ടായ തര്ക്കമാണ് കൊലപാതകത്തില് കലാശിച്ചത് എന്നാണ് പ്രഥമിക വിവരം. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം പെട്രോള് ഒഴിച്ച് കത്തിക്കുകയായിരുന്നു. മരണം ഉറപ്പാക്കാന് മുഖത്ത് കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം പാമ്പ്ല ചെക്ക് പോസ്റ്റിന് സമീപമാണ് കത്തിക്കരിഞ്ഞ നിലയില് ഒരു മൃതദേഹം കണ്ടെത്തുന്നത്. പിന്നാലെ സംഭവം കൊലപാതകമാണോ എന്ന സംശയം പോലീസിനുണ്ടായിരുന്നു. തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റ് വിവരങ്ങള് പുറത്ത് വരുന്നത്.
പെണ്കുട്ടിയുമായി പ്രതി നിഷാന്ത് പ്രണയത്തിലായിരുന്നു എന്നാണ് പ്രഥമികമായി ലഭിക്കുന്ന വിവരം. എന്നാല് പെണ്കുട്ടി വിവാഹ ബന്ധത്തില് നിന്ന് പിന്മാറുന്ന സാഹചര്യമുണ്ടായി. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.







Comments