More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘ഏറ്റവും ദീർഘകാലം നീണ്ടുനിന്ന ബന്ധം; പക്ഷേ ഇവൾ എന്നെ വിട്ട് മറ്റൊരാളെ വിവാഹം കഴിച്ചു...’ താനും കരിഷ്മയുമായുള്ള ബന്ധം തമാശയായി അവതരിപ്പിച്ച് സല്‍മാന്‍ ഖാന്‍

Authored by Web Desk | Last updated: 16 Oct 2026, 11:52 AM | 6 min read

Print
Salman khan and Karishma Kapoor (Image Source: Instagram)
Salman khan and Karishma Kapoor (Image Source: Instagram)
തൊണ്ണൂറുകളിൽ ബോളിവുഡ് സിനിമാ ലോകം ആഘോഷിച്ച ഹിറ്റ് ജോഡികളിൽ ഒന്നായിരുന്നു സൽമാൻ ഖാനുംകരിഷ്മ കപൂറും. ജീത്, ജുഡ്‌വാ, ബീവി നമ്പർ വൺ തുടങ്ങിയ എവർഗ്രീൻ സിനിമകളിലൂടെ വെള്ളിത്തിരയിൽ അത്ഭുതം സൃഷ്ടിച്ച ഈ കൂട്ടുകെട്ട്, അക്കാലത്തെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഓൺ-സ്‌ക്രീൻ ജോഡികളായിരുന്നു. പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹറിന്റെ സെലിബ്രിറ്റി ചാറ്റ് ഷോയായ ‘കോഫി വിത്ത് കരണ്‍’ സീസണ്‍ 9 ല്‍ ആദ്യ അതിഥികളായി എത്തിയത് സല്‍മാനും കരിഷ്മയുമാണ്.

ഇപ്പോഴിതാ വര്‍ഷങ്ങളായി തുടരുന്ന തങ്ങളുടെ സൗഹൃദത്തെപ്പറ്റി തുറന്നു പറയുകയാണ് സല്‍മാനും കരിഷ്മയും. സൽമാൻ ഖാനുമായുള്ള തന്റെ ബന്ധത്തെ ‘പ്ലാറ്റോണിക്’ അല്ലെങ്കില്‍ പ്രണയബന്ധമല്ലാത്ത, ആത്മബന്ധം മാത്രമുള്ള സൗഹൃദമെന്ന് കരിഷ്മ കപൂർ വിശേഷിപ്പിച്ചതായി കരൺ ജോഹർ വെളിപ്പെടുത്തിയപ്പോള്‍ സല്‍മാന്‍ തമാശരൂപേണ പറഞ്ഞത്, ‘‘അവൾ കള്ളം പറയുകയാണ്. ഏറ്റവും ദീർഘകാലം നീണ്ടുനിന്ന ബന്ധമായിരുന്നു അത്! അവൾ എന്നെ വിട്ടുപോയി മറ്റൊരാളെ വിവാഹം കഴിച്ചു. എനിക്ക് വലിയ വിഷമമായിപ്പോയി...’’എന്നാണ്.

ഇതുകേട്ട് അത്ഭുതത്തോടെ കരിഷ്മ ചോദിച്ചു, ‘എന്തൊക്കെയാ ഈ പറയുന്നത്? നിങ്ങൾ ആളുകൾക്ക് ചർച്ച ചെയ്യാൻ വക നൽകുകയാണല്ലോ...’’ എന്നാണ്. ഇതു കേട്ട് പൊട്ടിച്ചിരിക്കുന്ന കരണ്‍ ജോഹറിനെയും വീഡിയോയില്‍ കാണാം. വർഷങ്ങളായി പരസ്പരം നൽകിയ ഉപദേശങ്ങളെക്കുറിച്ചും, ആരും മറ്റൊരാളുടെ ഉപദേശം അക്ഷരാർത്ഥത്തിൽ പിന്തുടർന്നിരുന്നില്ല എന്നുള്ള രസകരമായ വസ്തുതയും സല്‍മാനും കരിഷ്മയും പങ്കുവച്ചു. ഒരുമിച്ച് പ്രവർത്തിച്ച കാലത്തെ ഓർമ്മകൾ, വാനിറ്റി വാനുകൾ പോലെയുള്ള സൗകര്യങ്ങളില്ലാതെ ഷൂട്ടിംഗുകളിൽ പങ്കെടുത്തത്, സിനിമകൾക്കായി നടത്തിയ യാത്രകൾ, ചോക്ലേറ്റുകളോടുള്ള പൊതുവായ ഇഷ്ടം എന്നിവയെല്ലാം ഇവരുടെ സംഭാഷണത്തിൽ നിറഞ്ഞുനിന്നു. ഇവര്‍ ഒരുമിച്ചെത്തിയ സീസണ്‍ 9 എപ്പിസോഡിന്റെ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ബിഗ് സ്ക്രീനില്‍ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച ജോഡികള്‍ വീണ്ടും ഒന്നിച്ചെത്തിയതാണ് പ്രേക്ഷകര്‍ ഈ എപ്പി​സോഡ് ഏറ്റെടുക്കാനുള്ള കാരണം.

‘ജാഗൃതി, നിശ്ചയ്, അന്ദാസ് അപ്‌നാ അപ്‌നാ, ജീത്ത്, ബീവി നമ്പർ 1, ദുൽഹൻ ഹം ലേ ജായേംഗേ, ജുഡ്‌വാ, ചൽ മേരേ ഭായ്, ഹം സാത്ത്-സാത്ത് ഹേൻ തുടങ്ങി, കോമഡിയും പ്രണയവും കുടുംബകഥകളും നിറഞ്ഞ നിരവധി സിനിമകളിലൂടെ സൽമാനും കരിഷ്മയും പ്രേക്ഷകർക്ക് മറക്കാനാവാത്ത ഒട്ടേറെ സിനിമകള്‍ സമ്മാനിച്ചിട്ടുണ്ട്.

വർഷങ്ങൾ കഴിഞ്ഞിട്ടും മായാതെ നിൽക്കുന്ന ഇവരുടെ കെമിസ്ട്രിയും പരസ്പരമുള്ള തമാശകളും കണ്ടതോടെ, ‘എന്തുകൊണ്ട് ഇവർക്ക് യഥാർത്ഥ ജീവിതത്തിൽ വിവാഹം കഴിച്ചുകൂടാ?’ എന്ന ആകാംക്ഷ നിറഞ്ഞ ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ. സഹപ്രവർത്തകർ എന്നതിലുപരി സൽമാനും കരിഷ്മയ്ക്കും ഇടയിൽ വളരെ ആഴത്തിലുള്ള വ്യക്തിബന്ധവും സൗഹൃദവുമുണ്ട്. കരിഷ്മയുടെയും സഹോദരി കരീന കപൂറിന്റെയും കുട്ടിക്കാലം മുതൽ തന്നെ സൽമാൻ ഖാൻ അവരുടെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്. തൊണ്ണൂറുകളിൽ ഇരുവരും ഒന്നിച്ചെത്തിയ കോമഡി ചിത്രങ്ങൾ ബോളിവുഡിൽ വലിയ ബോക്‌സ് ഓഫീസ് വിജയങ്ങളാണ് നേടിയത്.

സംഗീത ബിജ്‌ലാനി, ഐശ്വര്യ റായ്, കത്രീന കൈഫ് തുടങ്ങിയ നടിമാരുമായി പലകാലങ്ങളിൽ സൽമാൻ പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധങ്ങളൊന്നും വിവാഹത്തിൽ കലാശിച്ചില്ല. ബിസിനസുകാരനായ സഞ്ജയ് കപൂറുമായി 2003 ലായിരുന്നു കരീഷ്മയുടെ വിവാഹം. 2014-ൽ ഇരുവരും വേർപിരിഞ്ഞു. സഞ്ജയ്‌ക്കെതിരെ കരിഷ്മ ഗാർഹിക പീഡന പരാതിയും നൽകിയിരുന്നു.

Tags

  • salman khan
  • koffee with karan
  • karishma kapoor

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Meghna Raj post on husband and late Kannada actor Chiranjeevi Sarja's birth anniversary  (Image Source: Instagram)

‘എന്നെന്നും എന്റെ സൂപ്പർസ്റ്റാർ...’ അന്തരിച്ച കന്നഡ താരം ചിരഞ്ജീവി സർജയുടെ ജന്മവാർഷികത്തില്‍ ഹൃദയഹാരിയായ കുറിപ്പുമായി ഭാര്യ മേഘ്ന രാജ്

photo-www.instagram.com/kavyamadhavanofficial/

കല്യാണ്‍ നവരാത്രി; മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ച് കാവ്യ

കൈയിൽ മുറിഞ്ഞ കുരിശ്, പിന്നിൽ ഇരുണ്ട ശക്തികൾ; പോലീസ് വേഷത്തിൽ ജയസൂര്യ. വരുന്നു മായൻ – ചാപ്റ്റർ 1.

കൈയിൽ മുറിഞ്ഞ കുരിശ്, പിന്നിൽ ഇരുണ്ട ശക്തികൾ; പോലീസ് വേഷത്തിൽ ജയസൂര്യ. വരുന്നു മായൻ – ചാപ്റ്റർ 1.

photo-www.instagram.com/varietymedia_,www.instagram.com/kavyamadhavanofficial/

സെല്‍ഫി ചോദിച്ചവരുടെ അരികിലേക്ക് അച്ഛനെയും അമ്മയെയും കൈപിടിച്ചെത്തിച്ച് മഹാലക്ഷ്മി; മനോഹരമായ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

photo-www.instagram.com/sunnyleone/

"ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല, നീ വലിയ പെണ്‍കുട്ടിയായിരിക്കുന്നു"; മകള്‍ നിഷയ്ക്ക് പിറന്നാള്‍ ആശംസകളുമായി സണ്ണി ലിയോണി

photo-www.instagram.com/jishadshamsudeen/

ലാലേട്ടന്റെ ആരാധകനെന്ന നിലയില്‍ ഹൃദയത്തില്‍ നിന്ന് വന്നതാണ് ആ വാക്കുകള്‍; സംവിധായകന്റെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു; വിശദീകരണവുമായി കോസ്റ്റിയൂം ഡിസൈനര്‍

Comments