
കോട്ടയം: പട്ടയഭൂമിയിൽ നിന്ന് മരം മുറിക്കാൻ വനം വകുപ്പിന്റെ നിയമം മറികടന്നുള്ള വിവാദ ഉത്തരവ് പിന്വലിച്ചു. കോട്ടയം സിസിഎഫിന്റെ ഉത്തരവാണ് വനംമന്ത്രിയുടെ നിര്ദേശത്തെ തുടര്ന്ന് പിന്വലിച്ചത്. വിവാദ ഉത്തരവില് വിശദീകരണവുമായി സിസിഎഫ് വിനോദ്കുമാര് ഡി. കെ രംഗത്ത് വന്നു. നട്ടുവളര്ത്തിയ മരങ്ങള് മുറിക്കാന് അനുവദിക്കുന്നില്ല എന്നായിരുന്നു ജനങ്ങളുടെ പരാതി. റെയ്ഞ്ച് ഓഫീസര്മാര്ക്ക് ഇക്കാര്യത്തില് വ്യക്തത കുറവുണ്ടായിരുന്നു.അതിനാല് റൂള്സ് വ്യക്തമാക്കി സര്ക്കുലര് ഇറക്കിയതാണെന്നും സിസിഎഫ് പറയുന്നു.
ഈ മാസം എട്ടിനാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. 86 ലെ വനപരിപാലന നിയമപ്രകാരം സംരക്ഷിത മരങ്ങളുടെ പട്ടികയിൽ പെടാത്ത മരങ്ങൾ മുറിക്കാമെന്ന് കാണിച്ച് മധ്യ മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. തേക്കും ഈട്ടിയും പോലെയുള്ള രാജകീയ മരങ്ങൾ മുറിക്കാൻ ആകില്ലെങ്കിലും വെന്തേക്കും മരുതും താന്നിയുമ ടക്കമുള്ള പ്രധാന മരങ്ങൾ ഈ ഉത്തരവിന്റെ മറവിൽ മുറിക്കാൻ ആയിരുന്നു നീക്കം.
പട്ടയം നൽകിയ വനഭൂമി ഡിസ് റിസർവ് ചെയ്തിട്ടില്ല, അതിനാൽ പഴയ ഉത്തരവിൽ പിശക് ഉണ്ടായെന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ വിനോദ് കുമാർ പുതിയ സർക്കുലറിൽ വ്യക്തമാക്കി. മുട്ടിൽ മോഡൽ മരം മുറിക്ക് വ്യാപകമായി വീണ്ടും വഴിയൊരുക്കുന്നതായിരുന്നു ഒരു കൂടിയാലോചനയും ഇല്ലാതെ പുറപ്പെടുവിച്ച ഉത്തരവ്. ഈ സാഹചര്യത്തിലാണ് സർക്കാർ അടിയന്തരമായി ഇടപെട്ട് സർക്കുലർ പിൻവലിച്ചത്.







Comments