
നടനും രാഷ്ട്രീയ പ്രവര്ത്തകനുമായി കൃഷ്ണകുമാറും കുടുംബവും മലയാളികള്ക്ക് സുപരിചിതരാണ്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകള് ദിയ കൃഷ്ണയുടെയും അശ്വിന് ഗണേശിന്റെയും മകനാണ് ഓമി എന്ന് വിളിപ്പേരുളള നിയോം അശ്വിന് കൃഷ്ണ. ഇപ്പോഴിതാ ഓമിയ്ക്കൊപ്പമുളള ചിത്രം പങ്കുവെച്ചിരിക്കുകയാണ് സിന്ധു കൃഷ്ണ. ഒപ്പം ഹൃദ്യമായ ഒരു കുറിപ്പുമുണ്ട്.
'' എന്റെ ഫോണിലെ ഗാലറി നോാക്കിക്കൊണ്ടിരുന്നപ്പോഴാണ് ഈ ചിത്രം കണ്ണില്പെട്ടത്... കുറച്ചു ആഴ്ചകള്ക്ക് മുന്പ് അഖില് എടുത്തതാണ് ഇത്, അവന് ഇത് എഡിറ്റ് ചെയ്ത് എനിക്ക് അയച്ചു തന്നതുമാണ്... ജീവിതത്തിലെ ചില സന്തോഷങ്ങള് വാക്കുകള്ക്ക് അതീതമാണ്... ഞങ്ങളുടെ ഓമി അങ്ങനെയൊരാളാണ്... അവന് ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതിനുശേഷം, ജീവിതം കുറച്ചുകൂടി മനോഹരവും അര്ത്ഥവത്തുമായതുപോലെ തോന്നുന്നു.
ഒപ്പം അവനുവേണ്ടി എന്തെങ്കിലും ചെയ്യാനായി പ്രതീക്ഷയോടെ കാത്തിരിക്കാന് എനിക്ക് കാരണങ്ങള് നല്കുകയും ചെയ്യുന്നു... ഇത്രയും ചെറിയൊരു കുട്ടിക്ക് മുഴുവന് കുടുംബത്തിലേക്കും ഇത്രയധികം സന്തോഷം കൊണ്ടുവരാന് കഴിയുന്നത് അത്ഭുതകരമാണ്... ഈ കൊച്ചുമിടുക്കനോടുള്ള സ്നേഹം കൊണ്ട് ഞങ്ങളുടെ ഹൃദയം നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്...'' , സിന്ധു കൃഷ്ണ കുറിച്ചു.
2024 സെപ്റ്റംബര് അഞ്ചിനായിരുന്നു ദിയ കൃഷ്ണയുടെയും അശ്വിന് ഗണേശിന്റെയും വിവാഹം. 2025 ജൂലൈ 5-നാണ് ഇവര്ക്ക് ഓമി ജനിക്കുന്നത്.







Comments