
തിരുവനന്തപുരം: മാറ്റിവച്ച ഹയർ സെക്കണ്ടറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ശനിയാഴ്ച രണ്ട് നേരമായി നടത്താനുള്ള തീരുമാനം തികച്ചും വിദ്യാർത്ഥിവിരുദ്ധമാണെന്നും തീരുമാനം പിൻവലിക്കണമെന്നും ഹയർസെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ. ഒരേ വിദ്യാർത്ഥികൾ തന്നെ രണ്ടുനേരവും പരീക്ഷ എഴുതേണ്ട സാഹചര്യം വിദ്യാർത്ഥി വിരുദ്ധവും പരീക്ഷയുടെ ഗൗരവം തന്നെ ഇല്ലാതാക്കുന്നതുമാണ്. ഓരോ സമയവും പരീക്ഷകൾ മാറ്റിക്കളിക്കുന്ന രീതി വിദ്യാർത്ഥികൾക്ക് ഏറെ മാനസിക പ്രയാസമാണ് ഉണ്ടാക്കുന്നതെന്നും എച്ച് എസ് എസ് ടി എ ചൂണ്ടിക്കാട്ടി.
പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ തികച്ചും ലാഘവത്വത്തോടെ കണ്ട് പ്രഹസനമാക്കുന്ന നടപടി പ്രതിഷേധാർഹമാണെന്നും എച്ച് എസ് എസ് ടി എ അഭിപ്രായപ്പെട്ടു. പരീക്ഷകൾ പ്രഹസനമാക്കുന്നതും കുട്ടികളെ മാനസികമായി തകർക്കുന്നതുമായ രീതിയിൽ പൊടുന്നനെ എടുക്കുന്ന ഇത്തരം തീരുമാനങ്ങളിൽ നിന്നും വിദ്യാഭ്യാസ വകുപ്പിന്റെ പരീക്ഷാ വിഭാഗം മാറി നിൽക്കണമെന്നും എച്ച് എസ് എസ് ടി എ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.
അതേസമയ ഇടുക്കിയില് ഭൂമി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നാളെ സി പി എം ഹര്ത്താലിനെ തുടര്ന്ന് പ്ലസ് വണ് ഇംപ്രൂവ്മെന്റ് പരീക്ഷ
മാറ്റിവെച്ചു. ഹര്ത്താല് മൂലം വിദ്യാര്ഥികള്ക്കും രക്ഷിതാക്കള്ക്കും നേരിടേണ്ടി വന്നേക്കാവുന്ന യാത്രാസൗകര്യ തടസ്സങ്ങള് കണക്കിലെടുത്താണ് പരീക്ഷ മാറ്റിവെക്കാന് പരീക്ഷാ ബോര്ഡ് തീരുമാനിച്ചത്.







Comments