
തിരുവനന്തപുരം: കേരളാപോലീസിന് ഇരട്ടനീതിയെന്ന് തിരുവനന്തപുരം കൗണ്സിലറും ബിജെപി നേതാവുമായ ആര്.ശ്രീലേഖ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചാല് പോലീസിന് നേരിട്ട് കേസെടുക്കാന് കഴിയാത്ത മാനനഷ്ടക്കേസും എന്നാല് രാഹുല്ഗാന്ധിയെക്കുറിച്ച് പറഞ്ഞാല് കലാപാഹ്വാനമെന്നും ആര്.ശ്രീലേഖ വ്യക്തമാക്കി. കലാപാഹ്വാനത്തിന് ആര് ശ്രീലേഖയ്ക്ക് എതിരേ പുനലൂര് പോലീസ് കേസെടുത്ത സംഭവത്തില് ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
ബിജെപി പുനലൂരില് സംഘടിപ്പിച്ച ജനജാഗ്രത സദസ്സില് സംസാരിക്കവെയാണ് മുന് ഡിജിപി കൂടിയായ ആര്. ശ്രീലേഖ രാഹുല് ഗാന്ധിക്കെതിരെ വിവാദ പരാമര്ശങ്ങള് നടത്തിയത്. ഇതിനെതിമര പുനലൂര് ബ്ളോക്ക് കോണ്ഗ്രസ് പ്രസിഡന്റ് സി. വിജയകുമാര് നല്കിയ പരാതിയില് പ്രവര്ത്തകര്ക്കിടയില് കലാപാഹ്വാനം നല്കിയെന്ന് കാണിച്ച് ശ്രീലേഖയ്ക്ക് എതിരേ പോലീസ് കേസെടുത്തിരുന്നു.
ജനജാഗ്രതാ സദസ്സില് സംസാരിക്കവേയാണ് മൂന് ഡി.ജി.പി. കൂടിയായ ആര്. ശ്രീലേഖ രാഹുല്ഗാന്ധിയെ അപമാനിച്ചത്. മയക്കുമരുന്ന് ഉള്ളില് ചെല്ലുമ്പോഴുള്ള വെപ്രാളമാണ് രാഹുല് ഡല്ഹിയില് കാണിക്കുന്നതെന്നായിരുന്നു പരാമര്ശം. രാഹുലും മന്ത്രിമാരും പ്ലാസ്റ്റിക് കുപ്പികള് എറിഞ്ഞ് ഡല്ഹി മലിനമാക്കുന്നു എന്നും ആക്ഷേപിച്ചു. ഇതിനെ തുടര്ന്നുണ്ടായ പരാതിയില് പ്രസംഗത്തിന്റെ പേരില് കലാപം ഉണ്ടായാല് ഒരു വര്ഷം വരെ തടവുശിക്ഷയും കലാപം ഉണ്ടായെങ്കില് അതിന് ആഹ്വാനം ചെയ്തതിന്റെ പേരില് ആറു മാസം വരെ തടവുശിക്ഷയും ലഭിക്കാം.







Comments