രജനി ചാണ്ടിയെന്ന അറുപത്തിയഞ്ചു വയസുകാരിയായ മുത്തശ്ശി സന്തോഷവതിയാണ്. ഒരു മുത്തശ്ശിഗദയെന്ന ചിത്രത്തിലൂടെയാണ് രജനി ചാണ്ടി ശ്രദ്ധേയയായത്.
ഒരു മുത്തശ്ശിഗദയിലെ അസാമാന്യമായ പെര്‍ഫോമന്‍സ് രജനി ചാണ്ടിയെന്ന നല്ലൊരു അഭിനേത്രിയാക്കി മാറ്റുകയായിരുന്നു. സിനിമാതാരമാവുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത രജനി ചാണ്ടിക്ക് ഒരു മുത്തശ്ശി ഗദ ഒരുപാട് ആരാധകരെ സൃഷ്ടിച്ചു.
ഭര്‍ത്താവുമൊത്ത് ഇരുപത്തിയഞ്ചോളം രാജ്യങ്ങളില്‍ സന്ദര്‍ശിച്ചിട്ടുള്ള രജനി ചാണ്ടിക്ക് സിനിമാഭിനയമെന്നത് ഇപ്പോള്‍ വല്ലാത്തൊരു പാഷനായി മാറുകയാണ്.
ഒരു മുത്തശ്ശിഗദയിലെ കേന്ദ്ര കഥാപാത്രമായ മുത്തശ്ശിയെ തന്മയത്വത്തോടെ അഭിനയിച്ച് പ്രതിഫലിപ്പിച്ച രജനി ചാണ്ടി രണ്ടാം ചിത്രമായ ഗാന്ധിനഗറിലെ കേന്ദ്രകഥാപാത്രമാണ്.
നടനും തിരക്കഥാകൃത്തുമായ സാജു കൊടിയനും പ്രൊഡക്്ഷന്‍ കണ്ട്രോളര് ഷാജി പട്ടിക്കരയുമാണ് 'ഗാന്ധിനഗറിലെ ഉണ്ണിയാര്‍ച്ച'യില്‍ ഉണ്ണിയാര്‍ച്ചയായി അഭിനയിക്കാന്‍ രജനി ചാണ്ടിയെ ക്ഷണിച്ചത്. കഥ ഇഷ്ടമായപ്പോള്‍ അഭിനയിക്കാന്‍ തയാറാവുകയായിരുന്നു.
ഒറ്റപ്പാലത്ത് ചിത്രീകരണം നടന്ന ഗാന്ധിനഗറിലെ ഉണ്ണിയാര്‍ച്ചയുടെ സെറ്റിലാണ് രജനി ചാണ്ടിയെ കണ്ടത്.
ഠ വളരെ ബോള്‍ഡായ കഥാപാത്രമാണ് ചിന്നമ്മയെന്നാണ് കഥാപാത്രത്തിന്റെ പേര്. സ്വന്തമായി ക്വട്ടേഷന്‍ സംഘമുള്ള ചിന്നമ്മ ചീട്ടുകളികേന്ദ്രം നടത്തുന്നുണ്ട്. 'ഉണ്ണിയാര്‍ച്ച' ചിട്ടിഫണ്ട് നടത്തുന്നതുകൊണ്ട് ചിന്നമ്മയെ നാട്ടുകാര്‍ ഉണ്ണിയാര്‍ച്ചയെന്നാണ് വിളിക്കുന്നത്. ആണുങ്ങളെപ്പോലെ അടിയും ബഹളവുമുണ്ടാക്കുന്ന കഥാപാത്രം. വളരെ എന്ജോയ് ചെയ്താണ് ഞാന്‍ ഈ കഥാപാത്രമായി അഭിനയിക്കുന്നത്.
ഠ ആ ചിത്രത്തില്‍ ഞാന്‍ അവതരിപ്പിച്ച മുത്തശ്ശിയെ എല്ലാവര്ക്കും വളരെയധികം ഇഷ്ടമായി. ഇപ്പോള്‍ ഞാന്‍ പുറത്തിറങ്ങുമ്പോള്‍ ആളുകള്‍ തിരിച്ചറിയുന്നുണ്ട്. ഇതൊരു വല്ലാത്ത അനുഭവം തന്നെയാണ്. മുത്തശ്ശിഗദയിലെ മുത്തശ്ശിയെ ആളുകള്‍ തിരിച്ചറിയുകയും സ്നേഹിക്കുകയും ചെയ്യുന്നുവെങ്കില്‍ അതിന്റെ എല്ലാ ക്രെഡിറ്റും സംവിധായകന് ജൂഡിനു തന്നെയാണ്. ജൂഡ് പറഞ്ഞുതന്നതുപോലെ ഞാന്‍ അഭിനയിച്ചെന്നു മാത്രം.
ഠ എല്ലാവര്ക്കും വളരെയധികം സന്തോഷമായി. എന്റെ ഭര്‍ത്താവിന്റെ സഹകരണവും പ്രോത്സാഹനവുമാണ് മുത്തശ്ശിയെ നന്നായി അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ കാരണം. ഞങ്ങള്‍ ഒരുമിച്ചാണ് സിനിമ കണ്ടത്.
എന്റെ ഭര്‍ത്താവിന് സിനിമ വല്ലാത്ത ഇഷ്ടമായി. അമേരിക്കയിലുള്ള മകളും മരുമകനും പേരമക്കളും സിനിമ കണ്ട് എന്നെഅഭിനന്ദിച്ചു. അവിടെ ഒരു മുത്തശ്ശിഗദയെക്കുറിച്ച് വന്ന ട്രെയ്ലറുകളൊക്കെ എന്റെ മരുമകന് എനിക്ക് അയച്ചുതരുമായിരുന്നു. മകളുടെയും മരുമകെന്റയും കൊച്ചുമക്കളുടെയും നല്ല പ്രോത്സാഹനമാണ് എനിക്കു ലഭിച്ചത്.
മുത്തശ്ശി ഗദ കണ്ടിട്ട് എന്റെ ബ്രദര്‍ പറഞ്ഞത് വളരെ ഹാപ്പിയായി ഹ്യൂമര്‍ പറഞ്ഞു ചിരിക്കുന്ന നിന്നെ സിനിമയില്‍ ഒരു ഭയങ്കര സാധനമാക്കി മാറ്റിയിരിക്കുന്നുവെന്നാണ്.
ഠ പ്രേമം സിനിമയുടെ ഡബ്ബിംഗ് നടക്കുമ്പോള്‍ സംവിധായകന് അല്‍ഫോണ്‍സ് പുത്രന് എന്നെ കണ്ടിരുന്നു. നിവിന്‍ പോളിയുടെ അമ്മയ്ക്ക് സൗണ്ട് കൊടുക്കാമോ എന്നു ചോദിച്ചു. ഞാന്‍ ഓക്കെ പറഞ്ഞു.
''എടാ പുത്രാ.... നിനക്ക് ഏതു മീനാ വേണ്ടത്'' എന്ന ഡയലോഗിനാണ് ഞാന്‍ ശബ്ദം നല്‍കിയത്. ഒരു മുത്തശ്ശി ഗദയുടെ സംവിധായകന് ജൂഡ് ഒരു മുത്തശ്ശിയെ തേടി നടക്കുകയായിരുന്നു.
എന്നെക്കുറിച്ച് അറിഞ്ഞ ജൂഡ് ആലുവയിലെ എന്റെ വീട്ടിലേക്ക് വന്നപ്പോള്‍ ഞാന്‍ സാധാരണ വേഷത്തില്‍ പുറത്തിറങ്ങി നില്ക്കുകയായിരു
ന്നു. എന്നെ കണ്ടതും ഇതാ നമ്മുടെ മുത്തശ്ശിയെന്ന ജൂഡ് പറഞ്ഞു.
ഫുള്‍ സ്ക്രിപ്റ്റ് എനിക്ക് വായിച്ചു കേള്‍പ്പിച്ചു. എനിക്ക് ഭയങ്കര ഇഷ്ടമായി. അറുപത്തിയഞ്ചു വയസുള്ള എന്നെ സിനിമയില്‍ ഹെവി റോളില്‍ അഭിനയിപ്പിച്ചതിന് ജൂഡിന് അവാര്‍ഡ് നല്‍കണം.
ഠ സിനിമാഭിനയമൊന്നും മനസ്സിലുണ്ടായിരുന്നില്ല. മുപ്പതുവര്‍ഷം മുമ്പ് ഒരു പരസ്യചിത്രം ഷൂട്ട് ചെയ്യാന്‍ എന്റെ വീട്ടില്‍ വന്നിരുന്നു. വീടിനു മുന്നിലെ മനോഹരമായ പൂന്തോട്ടമാണ് മോഡലിനെ നിര്‍ത്തി ചിത്രീകരിക്കേണ്ടിയിരുന്നത്.
എന്നെ മോഡലാക്കിയാല്‍ പൂന്തോട്ടം ഷൂട്ടിംഗിനായി തരാമെന്ന് ഞാന്‍ പറഞ്ഞതോടെ പരസ്യചിത്രക്കാര് എന്നോട് യാത്ര പറഞ്ഞിറങ്ങുകയായിരുന്നു. മനസ്സിനക്കരെയെന്ന സിനിമ കണ്ടപ്പോള്‍ ഷീലാമ്മയെപ്പോലെ അഭിനയിക്കണമെന്നു തോന്നി. മോളി ആന്റി റോക്സിലെ പ്രധാന കഥാപാത്രം ചെയ്യണമെന്നും ആഗ്രഹം തോന്നിയിട്ടുണ്ട്.

? ഗാന്ധിനഗറിലെ ഉണ്ണിയാര്ച്ചയിലെ കഥാപാത്രത്തെക്കുറിച്ച്....
ഠ വളരെ ബോള്‍ഡായ കഥാപാത്രമാണ് ചിന്നമ്മയെന്നാണ് കഥാപാത്രത്തിന്റെ പേര്. സ്വന്തമായി ക്വട്ടേഷന്‍ സംഘമുള്ള ചിന്നമ്മ ചീട്ടുകളികേന്ദ്രം നടത്തുന്നുണ്ട്. 'ഉണ്ണിയാര്‍ച്ച' ചിട്ടിഫണ്ട് നടത്തുന്നതുകൊണ്ട് ചിന്നമ്മയെ നാട്ടുകാര്‍ ഉണ്ണിയാര്‍ച്ചയെന്നാണ് വിളിക്കുന്നത്. ആണുങ്ങളെപ്പോലെ അടിയും ബഹളവുമുണ്ടാക്കുന്ന കഥാപാത്രം. വളരെ എന്ജോയ് ചെയ്താണ് ഞാന്‍ ഈ കഥാപാത്രമായി അഭിനയിക്കുന്നത്.
? ഒരു മുത്തശ്ശിഗദ നല്കിയ ഫീഡ്ബാക്കിനെക്കുറിച്ച് സൂചിപ്പിക്കാമോ...
ഠ ആ ചിത്രത്തില്‍ ഞാന്‍ അവതരിപ്പിച്ച മുത്തശ്ശിയെ എല്ലാവര്ക്കും വളരെയധികം ഇഷ്ടമായി. ഇപ്പോള്‍ ഞാന്‍ പുറത്തിറങ്ങുമ്പോള്‍ ആളുകള്‍ തിരിച്ചറിയുന്നുണ്ട്. ഇതൊരു വല്ലാത്ത അനുഭവം തന്നെയാണ്. മുത്തശ്ശിഗദയിലെ മുത്തശ്ശിയെ ആളുകള്‍ തിരിച്ചറിയുകയും സ്നേഹിക്കുകയും ചെയ്യുന്നുവെങ്കില്‍ അതിന്റെ എല്ലാ ക്രെഡിറ്റും സംവിധായകന് ജൂഡിനു തന്നെയാണ്. ജൂഡ് പറഞ്ഞുതന്നതുപോലെ ഞാന്‍ അഭിനയിച്ചെന്നു മാത്രം.
? ഒരു മുത്തശ്ശിഗദ കണ്ടപ്പോള്‍ ഭര്‍ത്താവിന്റെയും മക്കളുടെയുമൊക്കെ പ്രതികരണം...
ഠ എല്ലാവര്ക്കും വളരെയധികം സന്തോഷമായി. എന്റെ ഭര്‍ത്താവിന്റെ സഹകരണവും പ്രോത്സാഹനവുമാണ് മുത്തശ്ശിയെ നന്നായി അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ കാരണം. ഞങ്ങള്‍ ഒരുമിച്ചാണ് സിനിമ കണ്ടത്.
എന്റെ ഭര്‍ത്താവിന് സിനിമ വല്ലാത്ത ഇഷ്ടമായി. അമേരിക്കയിലുള്ള മകളും മരുമകനും പേരമക്കളും സിനിമ കണ്ട് എന്നെഅഭിനന്ദിച്ചു. അവിടെ ഒരു മുത്തശ്ശിഗദയെക്കുറിച്ച് വന്ന ട്രെയ്ലറുകളൊക്കെ എന്റെ മരുമകന് എനിക്ക് അയച്ചുതരുമായിരുന്നു. മകളുടെയും മരുമകെന്റയും കൊച്ചുമക്കളുടെയും നല്ല പ്രോത്സാഹനമാണ് എനിക്കു ലഭിച്ചത്.
മുത്തശ്ശി ഗദ കണ്ടിട്ട് എന്റെ ബ്രദര്‍ പറഞ്ഞത് വളരെ ഹാപ്പിയായി ഹ്യൂമര്‍ പറഞ്ഞു ചിരിക്കുന്ന നിന്നെ സിനിമയില്‍ ഒരു ഭയങ്കര സാധനമാക്കി മാറ്റിയിരിക്കുന്നുവെന്നാണ്.
? ഒരു മുത്തശ്ശി ഗദയിലേക്ക് വന്നതെങ്ങനെ...
ഠ പ്രേമം സിനിമയുടെ ഡബ്ബിംഗ് നടക്കുമ്പോള്‍ സംവിധായകന് അല്‍ഫോണ്‍സ് പുത്രന് എന്നെ കണ്ടിരുന്നു. നിവിന്‍ പോളിയുടെ അമ്മയ്ക്ക് സൗണ്ട് കൊടുക്കാമോ എന്നു ചോദിച്ചു. ഞാന്‍ ഓക്കെ പറഞ്ഞു.
''എടാ പുത്രാ.... നിനക്ക് ഏതു മീനാ വേണ്ടത്'' എന്ന ഡയലോഗിനാണ് ഞാന്‍ ശബ്ദം നല്‍കിയത്. ഒരു മുത്തശ്ശി ഗദയുടെ സംവിധായകന് ജൂഡ് ഒരു മുത്തശ്ശിയെ തേടി നടക്കുകയായിരുന്നു.
എന്നെക്കുറിച്ച് അറിഞ്ഞ ജൂഡ് ആലുവയിലെ എന്റെ വീട്ടിലേക്ക് വന്നപ്പോള്‍ ഞാന്‍ സാധാരണ വേഷത്തില്‍ പുറത്തിറങ്ങി നില്ക്കുകയായിരു
ന്നു. എന്നെ കണ്ടതും ഇതാ നമ്മുടെ മുത്തശ്ശിയെന്ന ജൂഡ് പറഞ്ഞു.
ഫുള്‍ സ്ക്രിപ്റ്റ് എനിക്ക് വായിച്ചു കേള്‍പ്പിച്ചു. എനിക്ക് ഭയങ്കര ഇഷ്ടമായി. അറുപത്തിയഞ്ചു വയസുള്ള എന്നെ സിനിമയില്‍ ഹെവി റോളില്‍ അഭിനയിപ്പിച്ചതിന് ജൂഡിന് അവാര്‍ഡ് നല്‍കണം.
? സിനിമാനടിയാവണമെന്ന് എപ്പോഴെങ്കിലും മോഹിച്ചിരുന്നോ?
ഠ സിനിമാഭിനയമൊന്നും മനസ്സിലുണ്ടായിരുന്നില്ല. മുപ്പതുവര്‍ഷം മുമ്പ് ഒരു പരസ്യചിത്രം ഷൂട്ട് ചെയ്യാന്‍ എന്റെ വീട്ടില്‍ വന്നിരുന്നു. വീടിനു മുന്നിലെ മനോഹരമായ പൂന്തോട്ടമാണ് മോഡലിനെ നിര്‍ത്തി ചിത്രീകരിക്കേണ്ടിയിരുന്നത്.
എന്നെ മോഡലാക്കിയാല്‍ പൂന്തോട്ടം ഷൂട്ടിംഗിനായി തരാമെന്ന് ഞാന്‍ പറഞ്ഞതോടെ പരസ്യചിത്രക്കാര് എന്നോട് യാത്ര പറഞ്ഞിറങ്ങുകയായിരുന്നു. മനസ്സിനക്കരെയെന്ന സിനിമ കണ്ടപ്പോള്‍ ഷീലാമ്മയെപ്പോലെ അഭിനയിക്കണമെന്നു തോന്നി. മോളി ആന്റി റോക്സിലെ പ്രധാന കഥാപാത്രം ചെയ്യണമെന്നും ആഗ്രഹം തോന്നിയിട്ടുണ്ട്.

? സുന്ദരിയായ മുത്തശ്ശി ബിയറടിക്കുന്നത് കണ്ട് കൗതുകം തോന്നിയെന്ന് സോഷ്യല്‍ മീഡിയയിലൂടെ ചില ചെറുപ്പക്കാര്‍ സൂചിപ്പിച്ചിരുന്നല്ലോ...
ഠ അതെ, അറുപത്തിയഞ്ച് വയസ്സുകാരിയായ ഞാന്‍ സിനിമയില്‍ ബിയറടിക്കുന്നതു കണ്ട് ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് ചെറുപ്പക്കാരാണ്. മുത്തശ്ശിയെ കണ്ടപ്പോള്‍ പോസിറ്റീവ് എനര്ജിയായെന്നാണ് ചിലര്‍ പറഞ്ഞത്.
വീടുകളില്‍ ഒറ്റപ്പെട്ടു കഴിയുന്ന മുത്തശ്ശിമാര്‍ക്കെല്ലാം എന്റെ കഥാപാത്രം പോസിറ്റീവ് എനര്ജിയുണ്ടാക്കിയെന്നറിഞ്ഞപ്പോള് സന്തോഷം തോന്നി. ഒരു വൃദ്ധസദനത്തില്‍ 'ഒരു മുത്തശ്ശിഗദ' പ്രദര്‍ശിപ്പിച്ചപ്പോള്‍ ഞാനും പോയിരുന്നു.
സിനിമ കഴിഞ്ഞപ്പോള്‍ വൃദ്ധസദനത്തിലെ ഒരു സ്ത്രീ എന്റെ അടുത്തെത്തി എന്റെ കൂടെ ബിയര്‍ കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. ഇങ്ങനെ ആഗ്രഹങ്ങള്‍ മനസ്സില്‍ കൊണ്ടു നടക്കുന്ന പ്രായമുള്ള സ്ത്രീകള്‍ക്കെല്ലാം ഈ സിനിമ വല്ലാത്തൊരു പ്രചോദനം തന്നെയാണ്.
? അറുപത്തിയഞ്ച് വയസായെങ്കിലും ആരോഗ്യ സംരക്ഷണത്തില്‍ ശ്രദ്ധിക്കാറുണ്ടോ...
ഠ പിന്നെന്താ, വര്‍ഷങ്ങളായി ഞാന്‍ ഹെല്‍ത്ത് ക്ലബില്‍ പോകാറുണ്ട്. രാവിലെ നാലുമണിക്ക് ഉണരും. കൃത്യം അഞ്ചുമണിക്ക് ആലുവയിലെ എഫ്-ത്രീ ഹെല്‍ത്ത് ക്ലബിലെത്തും. ഈ ഹെല്‍ത്ത് ക്ലബ് ഞാനാണ് ഉദ്ഘാടനം ചെയ്തത്. എനിക്കിവിടെ ഫ്രീയാണ്.
ആന്റി വരുന്നതുതന്നെ നല്ലൊരു പൊസിറ്റീവ് എനര്‍ജിയാണെന്നാണ് ഈ സ്ഥാപനത്തിന്റെ നടത്തിപ്പികാര്‍ പറഞ്ഞത്. നന്നായി എക്സര്‍സൈസ് ചെയ്യാറുണ്ട്. ഇപ്പോള്‍ പേഴ്സണല്‍ ട്രെയ്നര്‍ കൂടിയുണ്ട്.
അതുകൊണ്ട് ബോഡി ഫിറ്റ്നസിനയി ഒരു മണിക്കൂര്‍ വ്യായാമം ചെയ്യും. എനിക്ക് ആണ്-പെണ് വ്യത്യാസമൊന്നുമില്ല. ചെറുപ്പം മുതല്ക്കേ ആരെയും കൂസാതെ പോടാ പുല്ലേ എന്ന രീതിയിലാണ് ഞാന്‍ ജീവിച്ചത്. ആ സ്വഭാവത്തിന് ഇപ്പോഴും മാറ്റമൊന്നുമില്ല.
? ഇന്നലെകളിലേക്ക് നോക്കുമ്പോള്‍...
ഠ തൊടുപുഴയിലെ വെച്ചൂരാണ് സ്വദേശം. എന്റെ അച്ഛന്റെയും ഭര്‍ത്താവിന്റെയും പേര് ചാണ്ടിയെന്നാണ്. അച്ഛന് പഴയ ബി.എ.എല്‍.ടി.ക്കാരനാണ്. ഞങ്ങടെ തന്നെ സ്കൂളില്‍ അച്ഛന് ഹെഡ്മാസ്റ്ററായിരുന്നു. അമ്മ റോസി. എട്ടു മക്കളില്‍ ഏഴാമത്തെയാളാണ് ഞാന്‍.
തൊടുപുഴ സെന്റ് സെബാസ്റ്റിയന് ഹൈസ്കൂളിലാണ് പഠിച്ചത്. അച്ഛനായിരുന്നു ഹെഡ്മാസ്റ്റര്. തൊടുപുഴ ന്യൂമാന്‍സ് കോളജില്‍ പ്രീഡിഗ്രി കഴിഞ്ഞ് പാലാ അല്‍ഫോന്‍സാ കോളജില്‍ ബി.എസ്.സി.ക്ക് പഠിക്കുമ്പോള്‍ സ്പോര്‍ട്സില്‍ ഞാന്‍ സജീവമായിരുന്നു.
അക്കാലത്ത് സ്കൂള്‍ കലോത്സവത്തില്‍ പ്രസംഗമത്സരത്തിലൊക്കെ പങ്കെടുത്തിരുന്നു. ആണ്-പെണ് വ്യത്യാസമൊന്നുമില്ലാതെ വളരെ
വലിയൊരു സൗഹൃദം എനിക്കുണ്ടായിരുന്നു. പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ 1970-ല്‍ 19-ാമത്തെ വയസില്‍ എന്റെ വിവാഹം കഴിഞ്ഞു.
ഭര്‍ത്താവ് ചാണ്ടി ഇന്റര്‍നാഷണല്‍ ബാങ്കറായിരുന്നു. അമേരിക്കന്‍ എക്സ്പ്രസ് ഇന്റര്‍നാഷണല്‍ ബാങ്കിലും ഒമാന്‍ ഇന്റര്‍നാഷണല്‍ ബാങ്കിലും വര്‍ക്ക് ചെയ്തിട്ടുണ്ട്. എന്റെ ഹസ്ബന്റ് എല്ലാ സ്വാതന്ത്ര്യവും എനിക്കു നല്‍കിയിരുന്നു.
വര്‍ഷങ്ങളോളം യു.എസിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. ഇരുപത്തിയഞ്ചോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചത് മറക്കാനാവാത്ത അനുഭവം തന്നെയാണ്.

? ഒരു മുത്തശ്ശിഗദയില്‍ കോളജ് പഠനകാലത്തെ പഴയ കാമുകനെ തേടിയുള്ള മുത്തശ്ശിയുടെ യാത്രയുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ...
ഠ പഠിക്കുന്ന കാലത്ത് എനിക്കാരോടും പ്രണയം തോന്നിയിട്ടില്ല. തയ്യല്‍ പഠിക്കാന്‍ പോവുമ്പോള്‍ ഒരാള്‍ എനിക്കൊരു ലൗലെറ്റര്‍ തന്നു. ഞാനത് വായിച്ചുപോലും നോക്കാതെ എന്റെ ബ്രദറിന്റെ കൈയില്‍ കൊടുത്തു. ബാക്കി കാര്യങ്ങള്‍ ബ്രദറാണ് ഡീല്‍ ചെയ്തത്. ആഫ്റ്റര്‍ എന്തു നടന്നുവെന്ന് ഞാന്‍ അന്വേഷിച്ചിരുന്നില്ല.
? കേരളത്തില്‍ വാര്‍ദ്ധക്യം വൃദ്ധസദനങ്ങളിലേക്ക് ആനയിക്കപ്പെടുന്നത് വര്‍ദ്ധിച്ചുവരുന്ന വര്‍ത്തമാനകാലത്ത് മകന് അമ്മയെ വൃദ്ധസദനത്തിലേക്ക് കൊണ്ടുപോകുന്ന ഒരു സീന്‍ ഒരു മുത്തശ്ശിഗദയിലുണ്ട്...
ഠ അതെ, വീടുകളില്‍ വൃദ്ധരായവര്‍ ഒറ്റപ്പെടുമ്പോള്‍ നിരാശപ്പെടാറുണ്ട്. പ്രായമായവര്‍ മക്കളെ ബുദ്ധിമുട്ടിക്കാതെ കുറെയൊക്കെ സ്വയം കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണം.
വൃദ്ധരായവര്‍ ഒത്തുകൂടുമ്പോള്‍ തമാശകള്‍ പറഞ്ഞും ചീട്ടുകളിച്ചുമൊക്കെ ഹാപ്പിയായിരിക്കണം. ഞാനും ഹസ്ബന്റും വളരെ ആക്ടീവാണ്. ഒരേയൊരു മരുമകളാണുള്ളത്. അവള് ഭര്‍ത്താവും മക്കളുമൊന്നിച്ച് യു.എസിലാണ്.
? വര്‍ഷങ്ങളോളം യു.എസില്‍ ആയിരുന്നല്ലോ. ഇപ്പോള്‍ ആലുവയില്‍ താമസിക്കുന്നു. നമ്മുടെ നാടിനെക്കുറിച്ച് എന്തു തോന്നുന്നു...
ഠ റോഡില്‍ തുപ്പുക, പരസ്യമായി മൂത്രമൊഴിക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റോഡിലേക്ക് വലിച്ചെറിയുക ഇതൊക്കെ നമ്മുടെ നാട്ടില്‍ വര്‍ദ്ധിച്ചുവരുകയാണ്. ഇതിനെതിരെ ശക്തമായ നടപടി വേണം. ഞാന്‍ സ്വപ്നലോകത്ത് ജീവിക്കുന്ന ആളല്ല.
നാളെ ഉണ്ടോ എന്നെനിക്കറിയില്ല. 24 മണിക്കൂറും പോസിറ്റീവായി ചിന്തിക്കുന്ന ആളാണ് ഞാന്‍. കേരളത്തില്‍ കൊലപാതക രാഷ്ട്രീയം വര്‍ദ്ധിച്ചുവരുകയാണ്. കലാലയങ്ങളില്‍ പോകുന്നത് പഠിക്കാനാണ്.
എന്നാല്‍ ചെറുപ്പക്കാര്‍ രാഷ്ട്രീയക്കാരുടെ ചട്ടുകമായി കൊല ചെയ്യപ്പെടുകയാണ്. കൊല്ലാനും ഹര്‍ത്താലിനും ആഹ്വാനം ചെയയുന്ന രാഷ്ട്രീയക്കാര്‍ക്ക് ഒന്നും സംഭവിക്കുന്നില്ല. നിരപരാധികളായ ചെറുപ്പക്കാരാണ് കൊലപാതകത്തിനിരയാകുന്നത്.
കൊലപാതക രാഷ്ട്രീയത്തിന്റെ വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ എനിക്ക് വല്ലാതെ വിഷമം തോന്നാറുണ്ട്. നല്ല വിദ്യാഭ്യാസം നേടി രാഷ്ട്രീയത്തിലേക്ക് വരാനാണ് ചെറുപ്പക്കാര്‍ തയാറാകേണ്ടത്.
? ഒരു സിനിമയില്‍ അഭിനയിച്ചതിലൂടെയാണ് മലയാളികളുടെ ശ്രദ്ധ പിടിച്ചപറ്റിയത്. ആളുകള്‍ തിരിച്ചറിയുമ്പോള്‍ എന്തു തോന്നുന്നു.
ഠ എവിടെ ചെന്നാലും ആളുകള്‍ തിരിച്ചറിയുന്നുണ്ട്. ഞാന്‍ താമസിക്കുന്ന ആലുവ അശോകപുരം കൊടിയകുത്തു മലയിലെത്തുമ്പോള്‍ ഞാനിപ്പോള്‍ സിനിമാതാരമാണ്. ചുമട്ടുകാരൊക്കെ കൂടെനിന്ന് സെല്‍ഫിയെടുക്കാറുണ്ട്.
പുറത്ത് ഷോപ്പിംഗിനിറങ്ങുമ്പോള്‍ ചെറുപ്പക്കാര്‍ മുത്തശ്ശിയെന്ന് വിളിച്ച് സെല്‍ഫിയെടുക്കാറുണ്ട്. ചിലര്‍ നല്ല മെസ്സേജുകള്‍ അയയ്ക്കാറുണ്ട്. ആളുകളുടെ സ്നേഹമാണ് ഏറ്റവും വലിയ അവാര്‍ഡ്. ഒരിക്കലും അഹങ്കാരം അറിഞ്ഞോ അറിയാതെയോ കടന്നുവരരുതേയെന്ന പ്രാര്‍ത്ഥന മാത്രമേയുള്ളൂ.
? സൂപ്പര്‍ താരങ്ങളുടെ കൂടെ അഭിനയിക്കണമെന്ന് ആഗ്രഹമില്ലെ...
ഠ നല്ല റോളാണെങ്കില്‍ മോഹന്‍ലാല്‍, മമ്മൂട്ടി ഉള്‍പ്പെടെയുള്ള താരങ്ങളുടെ കൂടെ അഭിനയിക്കാന്‍ താല്പര്യമുണ്ട്.
? ഗാന്ധിനഗറിലെ ഉണ്ണിയാര്‍ച്ചയിലും വില്ലത്തി വേഷമാണല്ലോ...
ഠ ശരിയാണ്. യഥാര്‍ത്ഥത്തില്‍ ചിരിച്ചും കളിച്ചും ജീവിക്കുന്ന യഥാര്‍ത്ഥ ആളുകളുടെ സ്വഭാവത്തില്‍ നിന്നും മാറി വില്ലത്തി ടച്ചുള്ള വേഷമാണ് എനിക്കു ലഭിക്കുന്നത്. സ്നേഹമയിയായ മുത്തശ്ശിയായി അഭിനയിക്കണമെന്നാണ് ആഗ്രഹം.
? കുടുംബത്തെക്കുറിച്ച്...
ഠ ഞാനും ഭര്‍ത്താവും ആലുവയിലാണ് താമസിക്കുന്നത്. ഞങ്ങള്‍ക്ക് ഒരു മകളാണുള്ളത്. സീന യു.എസിലാണ്. മരുമകന് തോമസ് അവിടെ ഐ.ടി. ഫീല്‍ഡിലാണ്. ഇവര്‍ക്ക് മൂന്നു മക്കളുണ്ട്. മൂത്ത മകള്‍ നിഖിത ഇരുപത്തിയൊന്ന് വയസായി. രണ്ടാമത്തെയാള്‍ അലക്സ് പതിനെട്ടു വയസായി. ഇളയവള്‍ സോഫിയ. എല്ലാവരും യു.എസിലാണ്.

Comments