
ചെന്നെ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഒ. പനീര്‍ശെല്‍വം നിരഹാര സമരത്തില്‍. ജയലളിതയുടെ മരണത്തിലെ ദുരുഹത നീക്കുന്നതിന് ജുഡീഷ്യല്‍ അന്വേഷ്ണം വെണമെന്നാണ് പനീര്‍ശെല്‍വ ക്യാമ്പിന്റെ ആവശ്യം. ഇതോടൊപ്പം തന്നെ പളനിസ്വാമി സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധ പരിപാടികള്‍ക്കാണ് പനീര്‍ശെല്‍വവും ഒപ്പമുള്ളവരും പദ്ധതിയിടുന്നത്.
രാവിലെ 9 മണിക്ക് ആരംഭിച്ച പ്രതിഷേധ കൂട്ടായ്മ വൈകിട്ട് അഞ്ച് മണിയോടെ അവസാനിക്കും. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് നിലനില്‍ക്കുന്ന ദുരൂഹത ഇല്ലാതാക്കണമെന്നും കൃത്യമായ അന്വേഷണം വേണമെന്നും പറയുന്നതിലൂ െശശികലക്ക് നേര്‍ക്കാണ് പനീര്‍ശെല്‍വം വിരല്‍ ചൂണ്ടുന്നത്.
മാര്‍ച്ച് ആറിന് തമിഴ്നാട് സര്‍ക്കാര്‍ എയിംസിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടതോടെയാണ് അമ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമായിത്തുടങ്ങുന്നത്. എന്നാല്‍ എയിംസിലെ റിപ്പോര്‍ട്ടും അപ്പോളോ ആശുപത്രിയിലെ മെഡിക്കല്‍ റിപ്പോര്‍ട്ടും തമ്മില്‍ പൊരുത്തപ്പെടാത്ത സാഹചര്യത്തിലവണ് പല രീതിയിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു വരുന്നത്.






