വിനായകന് ചേട്ടനു വേണ്ടിയുള്ള എന്റെ പ്രാര്‍ത്ഥന ദൈവം കേട്ടു പകരമായി എനിക്കും സ്വപ്നത്തില്‍ പ്രതീക്ഷിക്കാത്ത അവാര്‍ഡ്,പറയുന്നത് മികച്ച നടിക്കുള്ള സംസ്ഥാന
പുരസ്കാരം സ്വന്തമാക്കിയ രജീഷ വിജയന്.
എന്റെ പേര് നോമിനേഷനിലുണ്ടെന്ന് അറിഞ്ഞത് തന്നെ ഇന്നലെ രാവിലെയാണ്. ഇത് അനുരാഗ കരിക്കിന് വെള്ളം ടീമിന് ഒന്നാകെ അവകാശപ്പെട്ട പുരസ്കാരമാണ്. സഹപ്രവര്‍ത്തകരുടെ മികവ് കൊണ്ടാണ് തനിക്കും നന്നായി അഭിനയിക്കാനായതെന്നും രജീഷ പറയുന്നു.
അഭിനയിച്ച ആദ്യ സിനിമയിലൂടെയാണ് സംസ്ഥാന പുരസ്കാരം രജീഷ വിജയനെത്തേടി എത്തിയത്. അനുരാഗ കരിക്കിന് വെള്ളത്തില്‍ രജീഷ അവതരിപ്പിച്ച എലി എന്ന എലിസബത്തിനെത്തേടിയാണ് സംസ്ഥാന അംഗീകാരമെത്തിയത്. എലി എന്ന കഥാപാത്രത്തെ എഴുതി ഫലിപ്പിച്ച തിരക്കഥാകൃത്ത് നവീന്‍ ഭാസ്കറിനാണ് രജീഷ ആദ്യം നന്ദി പറയുന്നത്.
നീ എങ്ങനെയാണോ അങ്ങനെയങ്ങ് പെരുമാറിയാല്‍ മതിയെന്ന സംവിധായകന് ഖാലിദ് റഹ്മാന് പകര്‍ന്നു തന്ന ആത്മവിശ്വാസവും തന്നെ തുണച്ചുവെന്നും രജീഷ കൂട്ടിച്ചേര്‍ക്കുന്നു. നിലവില്‍ വിനീത് ശ്രീനിവാസന് സംവിധാനം നിര്‍വഹിക്കുന്ന 'ഒരു സിനിമക്കാരന്' എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് പുരസ്കാര വാര്‍ത്ത തേടിയെത്തുന്നത്.






