
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബിജെപി അധികാരത്തിലേക്ക് എന്ന് സൂചന. ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും തിരിച്ചുപിടിക്കാന്‍ ബിജെപിയും പോരാട്ടത്തിലാണ് ഭരണം ബിജെപിയുടെ കോര്‍ട്ടിലേക്ക് എത്തുന്നത്. മുഖ്യമന്ത്രിയായ ഹരീഷ് റാവത്ത് സര്‍ക്കാരിന് കടുത്ത വെല്ലുവിളിയാണ് ബിജെപി ഉണ്ടായിരിക്കുന്നത്. 70 നിയമസഭാമണ്ഡലങ്ങളില്‍ 45 ഇടത്തും ബിജെപി ഭൂരിപക്ഷം നേടിയിരിക്കുന്നു. കോണ്‍ഗ്രസിന് 21 ഇടത്തും മറ്റുള്ളവര്‍ 3 സീറ്റിലും ഭൂരിപക്ഷം നേടിയിട്ടുണ്ട്. ബിഎസ്പിയില് 1 സീറ്റിലും ലീഡ് ചെയ്യുന്നു.
ആദ്യ ഫലസൂചനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം കാഴ്ചവെച്ചെങ്കിലും പിന്നീട് ഇത് ബിജെപിക്ക് ഗുണം ചെയ്യുകയായിരുന്നു. എക്സിറ്റ് പോളിലും ബിജെപിക്ക് അനുകൂലമായ വാര്‍ത്തകളാണ് കേട്ടിരുന്നത്. കോണ്‍ഗ്രസിനെതിരെയുള്ള ഭരണവിരുദ്ധ വികാരമാണ് കാണുന്നത്. ആകെ 79 സീറ്റുകളിലാണ് മത്സരം നടക്കുന്നത്.
കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് മറുകണ്ടം ചാടിയതും പാര്‍ട്ടിക്ക് തിരിച്ചടിയായിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. ആരാകും ഇനി ബിജെപി മുഖ്യമന്ത്രി എന്നാണ് എല്ലാവരും ഉറ്റനോക്കുന്നത്.






