തലശ്ശേരി: കണ്ണൂരില്‍ പീഡനത്തിനിരയായ മാനസീകാസ്വാസ്യമുള്ള യുവതി പ്രസവിച്ചു. സംഭവത്തില്‍ മധ്യവയസ്കനെ പൊലീസ് അറസ്റ്റുചെയ്തു. മഞ്ഞുമല എതിരേപുല്ത്തകിടിയില് ഇ. കെ. സുരേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഒന്‍പത് മാസം മുന്‍പായിരുന്നു സംഭവം. പാല് വാങ്ങാന്‍ പോയ പെണ്‍കുട്ടിയെ ആക്രമിച്ച് പീഡിപ്പിക്കുകയായിരുന്നു. രണ്ടു ദിവസം മുന്‍പ് പെണ്‍കുട്ടി ശുചിമുറിയില്‍ പ്രസവിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി കൊടുക്കുകയായിരുന്നു. സി ഐ ഇ.പി. സുരേശന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.






