പനാജി: ഗോവയില്‍ കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറെ മുഖ്യമന്ത്രിയാക്കണമെന്ന് ബിജെപി എംഎല്‍എമാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് എംഎല്‍എ മാര്‍ ഐക്യകണേ്ഠനയാണ് പ്രമേയം പാസാക്കിയത്.
40 അംഗ നിയസഭയില്‍ ബിജെപിക്ക് 13 സീറ്റുകളാണുള്ളത്. 17 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷി. കേവല ഭൂരിപക്ഷത്തിന് 21 സീറ്റുകളാണ് വേണ്ടത്. അതിനാല്‍ മറ്റുള്ളവര്‍ നേടിയ 4 സീറ്റുകളിലാണ് ബിജെപിയുടേയും കോണ്‍ഗ്രസിന്റെയും നോട്ടം.
എംജെപി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി, സ്വതന്ത്രര്‍ എന്നിവരെ പാട്ടിലാക്കി സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപിയുടെ നീക്കം.






