
ന്യൂഡല്‍ഹി: കൊല്‍ക്കത്ത ചീഫ് ജസ്റ്റിസിന്റെ് സമനില തെറ്റിയെന്ന് മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭ അംഗവുമായ രാംജെഠ് മലാനി. ചീഫ് ജസ്റ്റിസ് സി.എസ് കര്ണനെഴുതിയ തുറന്ന കത്തിലാണ് ജെഠ് മലാനി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
ദളിത് വിഭാഗത്തില്പ്പെട്ടയാളായതുകൊണ്ടാണ് തന്നെ വേട്ടായാടുന്നതെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് ജെഠ് മലാനി രംഗത്തെത്തിയിരിക്കുന്നത്. ചീഫ് ജസ്റ്റിന്റെ പെരുമാറ്റം മാനസിക വിഭ്രാന്തി ബാധിച്ചവരെ പോലെയാണെന്നും അദ്ദേഹത്തിന്റെ സമനില തെറ്റിയിരിക്കുകയാണെന്നുമായിരുന്നു ജെഠ്മലാനിയുടെ പ്രതികരണം.
