
പൃഥ്വിരാജ് സുകുമാരൻ ചിത്രം എസ്രയിലെ "ലൈലാകമേ" ആണ് ഈ അടുത്ത് ഇറങ്ങിയ മലയാള ഗാനങ്ങളിൽ ഏറ്റവും കൂടുതൽ ഇഷ്ടപെട്ടവയിൽ ഒന്ന്. ഡിസംബറിൽ റിലീസ് ചെയ്ത സോങ് വീഡിയോ ഇപ്പോൾ 40 ലക്ഷം വ്യൂസിനോട് അടുത്ത് കൊണ്ടിരിക്കുന്നു. ഈ അവസരത്തിൽ സംഗീത സംവിധായകൻ രാഹുൽ രാജ് "ലൈലാകമേ" തന്റെ ഏറ്റവും വലിയ ഹിറ്റ് ഗാനങ്ങളിൽ ഒന്നായി മാറ്റിയതിന് പ്രേക്ഷകരോടുള്ള നന്ദി അറിയിക്കുവാനായി ഗാനത്തിന്റെ കവർ ആലപിച്ചിരിക്കുകയാണ്.
ജയ് കെ കഥയെഴുതി സംവിധാനം ചെയ്യുന്ന 'എസ്ര'യിൽ പൃഥ്വിരാജ് സുകുമാരൻ, പ്രിയ ആനന്ദ്, ടോവിനോ തോമസ്, സുജിത് ശങ്കർ, സുദേവ് നായർ, വിജയരാഘവൻ എന്നിവർ അഭിനയിക്കുന്നുണ്ട്. ഫെബ്രുവരി 10ന് റിലീസ് ചെയ്ത ചിത്രം പ്രേക്ഷകരിൽ നിന്ന് വളരെ മികച്ച അഭിപ്രായങ്ങളാണ് നേടുന്നത്. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെയും എവിഎ പ്രൊഡക്ഷൻസിന്റെയും ബാനറിൽ മുകേഷ് മേത്ത, സി വി സാരഥി, എ വി അനൂപ് എന്നിവരാണ് 'എസ്ര' നിർമ്മിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ.






