
ആലപ്പുഴ: ആലപ്പൂഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും വ്യാജ ഡോക്ടറിനെ പോലീസ് അറസ്റ്റു ചെയ്തു. കുട്ടികളുടെ വാര്‍ഡില്‍ പരിശോധന നടത്തിക്കൊണ്ടിരുന്ന വ്യാജ ഡോക്ടറിനെയാണ് പോലീസ് അറസ്റ്റ്ചെയ്തതു.
തോട്ടപ്പള്ളി പുതുവല്‍ വിപിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളുടെ വാര്‍ഡില്‍ ഡോക്ടര്‍മാരുടെ ഓവര്‍കോട്ട് ധരിച്ചെത്തി പരിശോധന നടത്തുകയായിരുന്നു വിപിന്‍. എന്നാല്‍ സംശയം തോന്നിയ എയ്ഡ് പോസ്റ്റിലെ പോലീസുകര്‍ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ വിപിന്‍ ഓടി ഗൈനക്കോളജി വാര്‍ഡിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഇവിടെ നിന്നുമാണ് പിന്നീട് പോലീസ് എത്തി ഇയാടെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അമ്പലപ്പുഴ പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.






