
തിരുവനന്തപുരം : എല്‍കെജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് സ്കൂള്‍ ബസ് ജീവനക്കാര്‍ പോലീസ് കസ്റ്റഡിയില്‍. വാഴമുട്ടം സ്കൂളിലെ ജീവനക്കാരായ ദത്ത്, സുനില്‍ എന്നിവരെയാണ് കോവളം പോലീസ് പിടികൂടിയത്.
സ്കൂള്‍ ബസിലെ യാത്രയ്ക്കിടയിലാണ് ഇരുവരും കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചിരുന്നതെന്നാണ് പോലീസ് നിഗമനം. കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.
തുടര്‍ന്ന് കോവളം പോലീസില്‍ പരാതി നല്കി. കുട്ടിയുടെ മൊഴി അനുസരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്.






