ന്യൂഡല്‍ഹി: പുതിയ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകള്‍ക്ക് ചിലവായത് നാലു രൂപയില്‍ താഴെ മാത്രമാണെന്ന് കേന്ദ്ര സഹമന്ത്രി അര്ജുന് രാംമേഘ്വാള്‍. നോട്ട് റദ്ദാക്കിയതിനുശേഷം അച്ചടിച്ച പുതിയ നോട്ടുകളായ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകള്‍ക്ക് 2.87 രൂപയ്ക്കും 3.77 രൂപയ്ക്കും ഇടയിലാണ് ചിലവ് വന്നതെന്ന് പാര്‍ലമെന്റിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.
അച്ചടിച്ച മുഴുവന്‍ നോട്ടുകളുടെയും മൊത്തം ചിലവ് പരിഗണിച്ചാണ് ഓരോ നോട്ടിന്റെയും ചിലവ് കണക്കുകുട്ടിയത്. 500 രൂപയുടെ നോട്ടിന് 2.87 രൂപയ്ക്കും 3.77 രൂപയ്ക്കും ഇടയില്‍ ചിലവായപ്പോള്‍ രണ്ടായിരത്തിന്റെ നോട്ടിനു ചിലവ് 3.54 രൂപയ്ക്കും 3.77 നും ഇടയിലായിരുന്നു.പുതിയ നോട്ടുകളുടെ അച്ചടിച്ചിലവ് സംബന്ധിച്ചുള്ള ചോദ്യത്തിനുള്ള രേഖാമൂലമുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.






