മലയാളസിനിമയില്‍ തന്റേതായ ശൈലിയില്‍ സിനിമയെടുത്ത് വിജയിപ്പിക്കുന്നതില്‍ ശ്രദ്ധേയനാണ് സംവിധായകന് വി.കെ. പ്രകാശ്. തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍നിന്നും അരങ്ങിന്റെ സാധ്യതകളെ സ്വായത്തമാക്കിയാണ് വി.കെ. പ്രകാശ് ക്യാമറയുടെ പിറകിലേക്കു വന്നത്.
നാടകത്തില്‍ ടേക്കും റീടേക്കുമില്ലാതെ മുന്നില്‍ നിറഞ്ഞിരിക്കുന്ന സദസ്സിനെ സാക്ഷിനിര്‍ത്തി കഥാപാത്രങ്ങള്‍ അരങ്ങിനെ അനുഭവവേദ്യമാക്കുമ്പോള്‍ നാടകാസ്വാദകരും കഥാംശവുമായി ലയിച്ചുചേരുന്നു.
പരസ്യചിത്രങ്ങളിലൂടെ വിഷ്വലൈസേഷന്റെ സാധ്യതകളെ അടുത്തറിഞ്ഞ വി.കെ. പ്രകാശിന്റെ മനസ്സില്‍ പുതുമയുള്ള സിനിമാസങ്കല്പമാണ് ഉരുത്തിരിഞ്ഞത്.
പ്രഥമ ചിത്രമായ പുനരധിവാസത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ വി.കെ. പ്രകാശ് രണ്ടാംതവണ ദേശീയ അവാര്‍ഡ് നേടിയ നിര്ണായകത്തിലെത്തിയപ്പോള് പരീക്ഷണാത്മകമായ സംവിധാന ശൈലിയിലൂടെ മലയാളത്തില്‍ പുതിയൊരു വഴി തുറന്നിടുകയായിരുന്നു.
മരുഭൂമിയിലെ ആനയെന്ന കമേഴ്സ്യല്‍ ചിത്രത്തിനു ശേഷം വി.കെ. പ്രകാശ് അണിയിച്ചൊരുക്കുന്ന പുതിയ ചിത്രമാണ് കെയര്‍ഫുള്‍. നവീനമായൊരു ശൈലിയാണ് വി.കെ. പ്രകാശ് കെയര്‍ഫുള്‍ എന്ന ചിത്രത്തില്‍ പ്രയോഗിക്കുന്നത്.
കൊച്ചിയിലെ ഇടപ്പള്ളിയില്‍ മേത്തര്‍ സില്‍വര്‍ ലോണിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ക്കു നടുവിലാണ് കെയര്‍ ഫുളിന്റെ ചിത്രീകരണം നടന്നത്. ഞങ്ങള്‍ കെയര്‍ ഫുളിന്റെ സെറ്റിലെത്തുമ്പോള്‍ കൃഷ്ണകുമാറും ശ്രീജയയും തമ്മിലുള്ള സീനാണ് സംവിധായകന് വി.കെ. പ്രകാശ് ചിത്രീകരിക്കുന്നത്.
മറ്റ് സിനിമാ സംവിധായകരില്‍നിന്നും വ്യത്യസ്തമായി ഒരിക്കലും ദേഷ്യപ്പെടാതെ വി.കെ. പ്രകാശ് തമാശകളിലൂടെയാണ് ഓരോ സീനും ചിത്രീകരിക്കുന്നത്. അനാവശ്യമായ ബഹളങ്ങള്‍ സൃഷ്ടിച്ച് ആര്‍ട്ടിസ്റ്റുകള്‍ക്ക് ടെന്‍ഷന്‍ നല്‍കാതെ അവരുമായി ചിരിച്ചും കളിച്ചും തമാശകള്‍ പറഞ്ഞും വി.കെ. പ്രകാശ് യൂണിറ്റിലുള്ളവരില് ഒരാളാവുകയായിരുന്നു.
വി.കെ. പ്രകാശിന്റെ കീഴില്‍ സംവിധാനം പഠിക്കാന്‍ പരസ്യചിത്രങ്ങളിലുള്പ്പെടെ സഹകരിക്കുന്ന സിജി പണിക്കരും ആര്‍ദ്ര നമ്പ്യാരും ദീപ്തി കാരാട്ടും സഹസംവിധായകരായ പെണ്‍സാന്നിധ്യമാണ്.
ചിത്രീകരണത്തിന്റെ ഇടവേളയില്‍ സംവിധായകന് വി.കെ. പ്രകാശാണ് തന്റെ പുതിയ ചിത്രമായ കെയര്ഫുളിനെക്കുറിച്ച് സിനിമാമംഗളത്തോടു പറഞ്ഞത്.
വി.കെ. പ്രകാശിന്റെ വാക്കുകളിലൂടെ:
ഞാനിതുവരെ ചെയ്ത സിനിമകളില്‍നിന്നും തികച്ചും വ്യത്യസ്തമായ സിനിമയാണ് കെയര്‍ഫുള്‍. പുതിയൊരു രീതിയാണ് ഈ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ കഥ പറയുന്നില്ല. കാരണം ഓരോ മുഹൂര്‍ത്തങ്ങളും സസ്പെന്‍സ് നിറഞ്ഞതാണ്.
എല്ലാ കാര്യങ്ങളലും സാമൂഹ്യപരമായ ബോധവല്‍ക്കരണം അനിവാര്യമായ കാലത്താണ് നാം ജീവിക്കുന്നത്. നമ്മള് നടത്തുന്ന നിയമലംഘനം മറ്റുള്ളവരെ എങ്ങനെയാണ് പ്രതികൂലമായി ബാധിക്കുകയെന്ന് നാം മനസ്സിലാക്കുന്നില്ല. നമുക്കു തോന്നുന്ന സുരക്ഷയാണ് പ്രധാനം. മറ്റുള്ളവരുടെ സുരക്ഷയ്ക്കായി നമുക്ക് സൂക്ഷിക്കാമെന്ന സന്ദേശമാണ് കെയര്‍ഫുള്‍ നല്‍കുന്നത്.
വളരെ സുപ്രധാനമായ വിഷയത്തെക്കുറിച്ച് പോലീസിന്റെയും ജേര്‍ണലിസ്റ്റിന്റെയും അന്വേഷണ വഴിയിലൂടെയാണ് കെയര്‍ഫുള്‍ സഞ്ചരിക്കുന്നത്.
സമൂഹത്തില്‍ നടക്കുന്ന സുപ്രധാനമായ കാര്യത്തെക്കുറിച്ച് രചനയെന്ന ജേര്‍ണലിസ്റ്റ് ഫീച്ചറെഴുതുന്നു.
ഇത്തരമൊരു തുറന്നെഴുത്ത് രചനയ്ക്ക് ശത്രുക്കളെ ഉണ്ടാക്കുന്നു. സ്വാഭാവികമായും അന്വേഷണാത്മകമായ റിപ്പോര്‍ട്ട് എഴുതാന്‍ ഇറങ്ങിത്തിരിച്ച രചനയെന്ന ജേര്ണലിസ്റ്റിനെ ശത്രുക്കള്‍ ട്രാപ്പില്‍ പെടുത്തുന്നു.
രചനയെ കണ്ടെത്താനും കുറ്റവാളികളെ സമൂഹത്തിന്റെ മുന്നില്‍ കൊണ്ടുവരാനും ചെറുപ്പക്കാരനായ പോലീസ് ഓഫീസറുടെ കീഴിലുള്ള പോലീസ് സംഘം അന്വേഷണത്തിന് തുടക്കം കുറിക്കുന്നതോടെ കെയര്‍ഫുളിന്റെ കഥ സസ്പെന്‍സ് നിറഞ്ഞ വഴിയിലൂടെ കടന്നുപോകുകയാണ്.

ജേര്‍ണലിസ്റ്റ് രചനയായി പുതുമുഖ നായികയായ സന്ധ്യാ രാജുവും പോലീസ് ഓഫീസറായി വിജയ് ബാബുവും വേഷമിടുന്നു.
ആദ്യമായി സിനിമയിലെത്തുന്ന സന്ധ്യാരാജു അറിയപ്പെടുന്ന കുച്ചിപ്പുഡി നര്‍ത്തകിയാണ്. വര്‍ഷങ്ങളായി വെമ്പട്ടി ചിന്നസത്യത്തിന്റെ കീഴില്‍ കുച്ചിപ്പുഡി പരിശീലിക്കുന്ന സന്ധ്യാരാജു കേരളത്തിലും കുച്ചിപ്പുഡി കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്.
നേരത്തെ രണ്ടു ഷോര്‍ട്ട്ഫിലിമുകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സിനിമയില്‍ ആദ്യമായാണ് അഭിനയിക്കുന്നതെന്ന് പുതുമുഖ നായികയായ സന്ധ്യാരാജു സിനിമാമംഗളത്തോടു പറഞ്ഞു.
വി.കെ. പ്രകാശിന്റെ എട്ടു സിനിമകളില്‍ വസ്ത്രാലങ്കാരം നിര്‍വഹിച്ച ലിജി പ്രേമനാണ് ഈ ചിത്രത്തിലും ശ്രദ്ധേയമായ രീതിയില്‍ കോസ്റ്റിയൂം നിര്‍വഹിക്കുന്നത്. എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായാണ് കെയര്‍ഫുളിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്.
വിജയ് ബാബു, വിനീത് കുമാര്‍, അജുവര്‍ഗീസ്, സൈജു കുറുപ്പ്, അശോകന്, പ്രേംപ്രകാശ്, മുകുന്ദന്, ശ്രീജിത്ത് രവി, കൃഷ്ണകുമാര്‍, അഹമ്മദ് മുസ്ലീം, ജിനു, അഖിലേഷ് ഉണ്ണിത്താന്, സന്ധ്യാ രാജു, ജോമോള്‍, പാര്‍വ്വതി നമ്പ്യാര്‍, ശ്രീജയ, ഭദ്ര, നിസ്, സൂര്യ, സ്നേഹ, ജിപ്സ, ബേബി പാര്‍ത്ഥവി, ബേബി അങ്കിത, മാസ്റ്റര്‍ ഉജ്ജ്വല്‍ എന്നിവരാണ് കെയര്‍ഫുളില്‍ വിവിധ കഥാപാത്രങ്ങള്‍ക്ക് ജീവന് നല്‍കുന്നത്.
ഒരു ഇടവേളയ്ക്കു ശേഷം ജോമോളും ശ്രീജയയും കെയര്ഫുളിലൂടെ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ്.
ടൈറ്റില്‍ കാര്‍ഡ്:
ബാനല്‍- വൈഡ് ആംഗിള്‍ ക്രിയേഷന്‍സ്, സംവിധാനം- വി.കെ. പ്രകാശ്, നിര്‍മ്മാണം- സുരേഷ് ബാലാജി, ജോര്‍ജ് പയസ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍- രാജ് നാരായണ്‍, ലൈന്‍ പ്രൊഡ്യൂസര്‍- സൂരജ് സുരേഷ്, ക്യാമറ- ധനേഷ് രവീന്ദ്രനാഥ്, കല- പൂജ രമേശ്, ചമയം: ഷാജി പുല്‍പ്പള്ളി, കോസ്റ്റിയൂം- ലിജി പ്രേമന്, പ്രൊഡക്്ഷന്‍ കണ്ട്രോളര്- സജി സി. ജോസഫ്, എഡിറ്റര്‍- ബാബു രത്നം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- കെ.ആര്. വിനയന്, അസോസിയേറ്റ് ഡയറക്ടര്‍- പ്രഭ ജോസഫ്, പ്രൊഡക്്ഷന്‍ എക്സിക്യൂട്ടീവ്- രാധാകൃഷ്ണന്, രാധാകൃഷ്ണന് ചേളേരി, സ്ക്രിപ്റ്റ്- രാജേഷ് ജയരാമന്, ഗാനരചന- രാജീവ് നായര്‍, സംഗീതം- അരവിന്ദ് ശങ്കര്‍, സഹസംവിധാനം- സിജി പണിക്കര്‍, നീരജ് കണ്ണന്, ആര്‍ദ്ര നമ്പ്യാര്‍, ദീപ്തി കാരാട്ട്, ഇമ്മാനുവല്‍ സാവിയോ, ഡിസൈന്‍- ഓള്‍ഡ് മങ്ക്, വിതരണം- ആശീര്‍വാദ് ത്രോ കാസ് ലാബ്, പി.ആര്.ഒ.- എ.എസ്. ദിനേശ്.

Comments