
ടൊവിനോ, രൂപേഷ് പീതാംബരന് എന്നിവര്‍ക്ക് പുറമെ മെക്സിക്കന്‍ അപാരത എന്ന ചിത്രത്തിലൂടെ തിളങ്ങിയ മറ്റൊരു താരമാണ് വിഷ്ണു ഗോവിന്ദന്. ഏറെ തമാശകള്‍ നിറഞ്ഞ ജോമി എന്ന കഥാപാത്രത്തെയാണ് വിഷ്ണു അവതരിപ്പിച്ചിരിക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ഇദ്ദേഹം മറ്റൊരു ചിത്രത്തിന്റെ പണിപ്പുരയിലാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ്. നടനായല്ല മറിച്ച് ഒരു സംവിധായകനായാണ് ചിത്രത്തില്‍ വിഷ്ണു ഗോവിന്ദന് എത്തുക. ഹിസ്റ്ററി ഓഫ് ജോയ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ചിത്രത്തിലൂടെ സംവിധായകന് വിനയന്റെ മകന് വിഷ്ണു വിനയ് നായകനായി ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയാണ്. സായ്കുമാറും വിനയ് ഫോര്‍ട്ടും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഫെയ്സ്ബുക്ക് പേജിലാണ് പുതിയ ചിത്രത്തെ പറ്റിയുള്ള വിവരങ്ങള്‍ അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.






