
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശക്തമായ വംശീയ വിദ്വേഷത്തെ തുടര്‍ന്ന അമേരിക്കന്‍ സര്‍വകലാശാലകളിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് കുറയുന്നു. അമേരിക്കയിലെ 40 ശതമാനം കോളേജുകളിലും വിദേശി വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞു വരികയാണെന്ന് അമേരിക്കന്‍ അസോസിയേഷന് ഓഫ് കോളേജിറ്റ് റജിസ്ട്രാര്സ് നല്കുന്ന സര്‍വേയാണ് വ്യക്തമാക്കുന്നത്.
പടിഞ്ഞാറന്‍ ഏഷ്യയില്‍ നിന്നുള്ള അപേക്ഷകളിലാണ് വന്‍ തോതില്‍ കുറവ് വന്നിരിക്കുന്നത്. ട്രംപിന്റെ കുടിയേറ്റ നയങ്ങളും ഇസ്ളാമിക വിരുദ്ധ നിലപാടുകളും വിദ്യാര്‍ത്ഥികളില്‍ ഭീതി ജനിപ്പിക്കുന്നതായിട്ടാണ് വിവരം. ബുധനാഴ്ച ഹവായ് യിലെ ജഡജ്ി ട്രംപിന് വീണ്ടും തിരിച്ചടി നല്‍കിയിരുന്നു. ട്രംപ് രണ്ടാമത് കൊണ്ടുവന്ന കുടിയേറ്റ നിയന്ത്രണവും കോടതി സ്റ്റേ ചെയ്തു. ആറ് രാജ്യങ്ങളെ ലക്ഷ്യം വെച്ചുള്ള ഇത്തരം നിര്‍ദേശങ്ങള്‍ സ്റ്റേറ്റിന്റെ സര്‍വകലാശാല സംവിധാനങ്ങള്‍ക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആയിരുന്നു കണ്ടെത്തല്‍.
പുതിയ സ്ഥിതി കൂടുതല്‍ ദുഷ്ക്കരമാക്കിയിരിക്കുന്നത് ഗ്രാജ്വേറ്റ് സ്കൂളുകളെയാണ്. ഇവയില്‍ പകുതിയിലധികമാണ് വിദേശ വിദ്യാര്‍ത്ഥികളുടെ കുറവ് നേരിടുന്നതെന്ന് ഗ്രാജ്വേറ്റ് സ്കൂള്‍ കൗണ്‍സില്‍ പ്രസിഡന്റ് പറയുന്നു. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രോഗ്രാമുകള്‍ വര്‍ഷംതോറും അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് നല്‍കുന്നത് 32 ബില്യണ്‍ ഡോളറുകളാണ്. യുഎസ് കോളേജുകളിലെ ഇന്റര്‍നാഷണല്‍ എന്റോള്‍മെന്റ് കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ വന്‍ ഉയര്‍ച്ചയാണ് കാട്ടുകയും ചെയ്ത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ആദ്യമായി പത്തുലക്ഷത്തോളം ഡോളര്‍ നഷ്ടം കാണിക്കുകയും ചെയ്തു.
അതേ സമയം ന്യൂയോര്‍ക്ക് സര്‍വകലാശാല, സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാല, നോര്‍ത്ത് ഈസ്റ്റേണ്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം ഉയര്ന്നിട്ടുളളതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതൊക്കെയാണെങ്കിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രധാന ആശങ്ക പണ നിരോധനത്തെ തുടര്‍ന്നുള്ള പ്രതിസനിധികളാണ്. സൗദി അറേബ്യയിലെ ക്രൂഡോയില്‍ വിലയിടിവ്, എച്ച് 1 ബി വിസ പ്രോഗ്രാമുകളുടെ അനിശ്ചിതത്വം എന്നിവയെല്ലാം കടുത്ത പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.
വിദേശി കുട്ടികളുടെ കുറവ് ഒഹിയോ, ഇന്ത്യാനാ എന്നിവ ഉള്‍പ്പെടെയുള്ള അമേരിക്കയിലെ 10 വന്‍കിട സര്‍വകലാശാലകള്‍ക്കും തിരിച്ചടിയായിട്ടുണ്ട്. പോര്ട്ടലാന്റ് സ്റ്റേിലെ അവരുടെ 27,000 വിദ്യാര്‍ത്ഥികളില്‍ 1900 പേര് മാത്രമാണ് വിദേശികള്‍. ഒഹിയോ സ്റ്റേറ്റിന് അന്താരാഷ്ട്ര അപേക്ഷകളില്‍ 8.4 ശതമാനം ഇടിവാണ് വന്നിരിക്കുന്നത്. വിദേശി വിദ്യാര്‍ത്ഥികളില്‍ ഏറ്റവും കൂടതല്‍ പ്രശ്നം നേരിട്ടത് ചൈനയില്‍ നിന്നായിരുന്നു.
