മമ്മൂട്ടി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റ്ഫാദര്‍. ചിത്രത്തിലെ രണ്ട് ടീസറുകള്‍ക്കും വന്‍ സ്വീകരണമാണ് ലഭിച്ചത്. മൂന്ന് ദിവസങ്ങളോളം യുട്യൂബ്് ട്രെന്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിലെ ഒരു ഗാനവും പുറത്തുവിട്ടു. മമ്മൂട്ടിയുടെ മകളാണ് ഗാനരംഗത്തില്‍ തിളങ്ങി നില്‍ക്കുന്നത്. സ്നേഹയും മമ്മൂട്ടിയും പലരംഗങ്ങളിലും വന്നുപോകുന്നുണ്ട്. മകളുടെ ഇഷ്ടത്തിന് നിന്നുകൊടുക്കുന്ന അച്ഛന്റെ വേഷത്തിലാണ് മമ്മൂട്ടി എന്ന് ഗാനം സൂചന നല്കുന്നു.
തമിഴ് നടന് ആര്യ പ്രധാനവേഷത്തിലെത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, ഷാജി നടേശന്, ആര്യ, സന്തോഷ് ശിവന് എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് ഹനീഫ് അദീനിയാണ്. 2017 മാര്‍ച്ച് 30നാകും ഗ്രേറ്റ് ഫാദര്‍ തിയറ്ററുകളിലെത്തുന്നത്.






