
ഡെറാഡൂണ്: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ത്രിവേന്ദ്ര സിങ് റാവത്ത് സത്യപ്രതിജ്ഞ ചെയ്തു. ഡറാഡൂണില് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില് പ്രധാനമന്ത്രി നരേന്ദ്ര മോഡി, അമിത ഷാ, രാജ്നാഥ് സിങ്, ഉമാഭാരതി തുടങ്ങിയ മുതിര്ന്ന നേതാക്കള് ചടങ്ങില് പങ്കെടുത്തു.
സപ്താല് മഹാരാജ്, പ്രകാശ് പന്ത്, ഹരക് സിങ് റാവത്ത്, മദന് കൗശിക് എന്നിവര് കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്ണര് കെ.കെ പോള് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തു.
70 അംഗങ്ങളുള്ള നിയമസഭയില് 57 അംഗങ്ങളുടെ പിന്തുണയോടെയാണ് ബിജെപി മന്ത്രിസഭ രൂപീകരിച്ചത്. കഴിഞ്ഞ ദിവസമാണ് ത്രിവേന്ദ്ര സിങ് റാവത്തിനെ മുഖ്യമന്ത്രി പദത്തിലേക്ക് തെരഞ്ഞെടുക്കാന് കേന്ദ്ര നേതൃത്വം തീരുമാനമെടുത്തത്. അമിത് ഷായുടെ വിശ്വസ്തനും പാര്ട്ടിയുടെ ഝാര്ഖണ്ഡ് ചുമതലക്കാരനുമാണ് 56കാരനായ റാവത്ത്. 1993 മുതല് 2002 വരെ ആര്എസ്എസിന്റെ സജീവ പ്രവര്ത്തകനായിരുന്നു.
2002ലാണ് ആദ്യം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റാവത്ത് മൂന്നാം വട്ടമാണ് വിജയിക്കുന്നത്. മുഖ്യമന്ത്രി പദത്തിലേക്ക് മുന് മന്ത്രിമാരായ സത്യപാല് മഹാരാജ്, പ്രകാശ് പന്ത് തുടങ്ങിയവരുടെ പേരുകളും ഉയര്ന്നിരുന്നെങ്കിലും അമിത് ഷായുടെ അനുയായി, ആര്എസ്എസ് പശ്ചാത്തലം തുടങ്ങിയവ റാവത്തിന് ഗുണകരമായി.







Comments