
കൊച്ചി: അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ ഐജി മനോജ് എബ്രഹാമിനെതിരെ വിജിലന്‍സ് അന്വേഷ്ണം. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവരവിടുകയും ചെയ്തു.
എറണാകുളം സിറ്റി പോലീസ് കമ്മീഷ്ണറായിരിക്കെ 61 ലക്ഷം രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്നാരോപിച്ചാണ് വിജിലന്‍സ് കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. പത്തനംതിട്ട സ്വദേശി ചന്ദ്രശേഖരന് നായരാണ് പരാതി നല്‍കിയിരിക്കുന്നത്. നേരത്തെ അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ മനോജ് എബ്രഹാമിനെതിരെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. നിലവില്‍ കേരളാ പോലീസിന്റെ സൈബര്‍ ഡോം മേധാവിയാണ് മനോജ് എബ്രഹാം.






