
ഹൈദരാബാദ്: ഫീസ് അടച്ചില്ലെന്നാരോപിച്ച് ഹൈദരാബാദിലെ സ്വകാര്യ സ്കൂളില്‍ വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ടു. അഞ്ച് വയസുള്ള കുട്ടിയെ അടക്കം 19 പേരെയാണ് പൂട്ടിയിട്ടത്. കുട്ടികളെ ഒരു മണിക്കുറോളം പൂട്ടിയിട്ടു. ശനിയാഴ്ചയാണ് സംഭവം നടന്നത്. കുട്ടികളെ മുറിയില്‍ പൂട്ടിയിട്ടതിന് പുറമെ പരീക്ഷ എഴുതുന്നതില്‍ നിന്ന് തടയുകയും ചെയ്തു.
പോലീസ് എത്തിയ ശേഷമാണ് കുട്ടികളെ വിട്ടയച്ചത്. കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്കൂള്‍ മാനേജ്മെന്റിനെതിരെ അനധികൃതമായ തടഞ്ഞ് വയ്ക്കലിന് ഇന്ത്യന്‍ ശിക്ഷാ നിയമം 342 പ്രകാരം കേസെടുത്തു.






